കഴക്കൂട്ടം: കെ.പി.സി.സി അംഗമായ കഴക്കൂട്ടം തുമ്പ വയലില്‍ ഭവനില്‍ എച്ച്.പി. ഷാജി (60) നിര്യാതനായി. കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, ജില്ല സെക്രട്ടറി, കേരള യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ല ട്രഷറര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, വേളി ബ്ലോക്ക് ഡിവിഷന് മെംബര്‍, മംഗലപുരം ബ്ലോക്ക് പ്രസിഡന്റ് പദവികള്‍ വഹിച്ചിരുന്നു. തുമ്പ പള്ളിത്തുറ മത്സ്യത്തൊഴിലാളി അവകാശസമരം നയിച്ച് ജയില്‍വാസം അനുഭവിച്ചു. പിതാവ്: എച്ച്.പി. ഹെറിക്. മാതാവ്: ഏലിയാമ്മ. ഭാര്യ: ലൈലാ ഷാജി. മക്കള്‍: നിഖില്‍, ആരോമല്‍, ആരതി. സംസ്കാരം പിന്നീട്.