കണിയാപുരം: സമസ്ത കേരള ജംഇയ്യതുൽ ഉലമ തിരുവനന്തപുരം ജില്ല ട്രഷററും കണിയാപുരം വാടയിൽമുക്ക് വാദി അൽ ഉലൂം അറബിക് കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായ കണിയാപുരം കമ്പിക്കകം ദാറുൽ ഹുദയിൽ നസീർ ഖാൻ ഫൈസി (58) നിര്യാതനായി. എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, എസ്.വൈ. എസ് തിരുവനന്തപുരം മുൻ ജില്ല പ്രസിഡന്റ്, എസ്.എം.എഫ് ജില്ല വൈസ് പ്രസിഡൻറ്, സമസ്ത കേരള ജംഇയ്യതുൽ ഉലമ മുൻ ജില്ല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇടവ, കുറക്കോട്, ജാമിഉൽ ഖൈറാത്ത് വാളക്കാട് എന്നിവിടങ്ങളിൽ പഠനം നടത്തി. അൻവാർശേരി മാനേജർ, മുദരിസ്, കണിയാപുരം നിബ്രാസുൽ ഇസ്ലാം മുദരിസ്, വാളക്കാട്, പുല്ലമ്പാറ മഹല്ലുകളിലെ ഇമാം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ശോഭിത ബീവി. മക്കൾ: മുഹമ്മദ് ജുനൈദ്, മുഹമ്മദ് ജുറൈജ് ഫൈസി, ഹാഫിസ് മുഹമ്മദ് ജാബിർ മന്നാനി, ഹാഫിസ് മുഹമ്മദ് ജാഹിദ് വാഫി. മരുമക്കൾ: റാബിയത്തുൽ അദവിയ, ജസീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതന് വാളക്കാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.