കഴക്കൂട്ടം: ചേരമാൻതുരുത്ത് വടക്കേ തൈവിളാകം വീട്ടിൽ മുഹമ്മദ് അബൂബക്കറുടെ മകൻ സൈനുലാബ്ദീൻ മുസ്ലിയാർ (80) നിര്യാതനായി. ചേരമാൻതുരുത്ത് ജിഹാദുൽ ഇസ്ലാം മദ്റസ, പുതുക്കുറിച്ചി നുസ്റത്തുൽ മുസ്ലിമീൻ മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സബൂറബീവി. മക്കൾ: നിജാമുദ്ദീൻ, മുർഷിദ്, ഹലീമ, ഹാജറ, താബിത്ത്, താസിറ. മരുമക്കൾ: ജാഫർ, തൽഹത്ത്, റിയാസ്.