തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ മുൻ പ്രസിഡൻറും ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ കരിമ്പുവിള ഖാദർ മൻസിൽ കുടുംബാംഗം കെ.എം. സാലിഹ് (81) നിര്യാതനായി. പൂന്തുറ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറും കേരകർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പൂന്തുറ ഹിദായത്തുൽ ഇസ്ലാം അറബിക് കോളജ് പ്രസിഡൻറുമായിരുന്നു. ഭാര്യ: സെബ്നു (കൊല്ലം സലിം നിവാസ്). മക്കൾ: അംജദ്, കദീജ, യാസിർ. മരുമക്കൾ: ഷിൻസി, സിയാദ്, മെഹറിൻ. സഹോദരങ്ങൾ: പി. നബീസത്ത് ബീവി, മുഹമ്മദ് ഖാൻ, കെ.എം. ഷറഫുദ്ദീൻ, അഡ്വ. കെ. അബിൽ ഹൈസി, പരേതനായ കെ.എ. റഹീം, കെ. ഖാജാ നാസിമുദ്ദീൻ, സുലേഖാ റഷീദ്. ഖബറടക്കം ഞായറാഴ്ച 11ന് പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ.