വെള്ളറട: കൂട്ടുകാര്‍ക്കൊപ്പം മദ്യപാനത്തിലേര്പ്പെട്ടിരുന്ന യുവാവിനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരായമുട്ടം ചായ്ക്കോട്ടുകോണത്ത് കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ചായ്ക്കോട്ടുകോണത്തിന് സമീപം കുളത്താമല്‍ വെള്ളംകൊള്ളി ശാന്തി സദനത്തില്‍ ആശാരിപണിക്കാരനായ ശാന്തകുമാറാണ് (40) മരിച്ചത്.
ചൊവ്വാഴ്ച രാത്രി സമീപവാസികളായ യുവാക്കള്‍ക്കൊപ്പം ശാന്തകുമാറിെൻറ വീട്ടിലിരുന്ന് പതിവുപോലെ മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കങ്ങളും ബഹളങ്ങളും കേട്ടതായി സമീപവാസികള്‍ പറയുന്നു.
വിവരമറിഞ്ഞ് മാരായമുട്ടം സി.ഐ വി. പ്രസാദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി നടത്തിയ പരിശോധനയില്‍ ശാന്തകുമാറിനെ മരണപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ നല്കിയ വിവരത്തെതുടര്‍ന്ന് ശാന്തകുമാറിനൊപ്പം മദ്യപാനത്തിലേര്പ്പെട്ടിരുന്ന കുളത്താമല്‍ നെടിയകാല സ്വദേശി അനി (35), ജോസ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തതായും ലാലു (32) എന്നയാൾക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും സി.ഐ വി. പ്രസാദ് പറഞ്ഞു. ശാന്തകുമാറിെൻറ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിൽ.