കൊല്ലം: റിട്ട. പൊലീസ് സൂപ്രണ്ട് കൊല്ലം കടപ്പാക്കട ജനനി നഗർ-1ൽ കെ.എൻ. രവികുമാർ (83) നിര്യാതനായി. സബ് ഇൻസ്പെക്ടർ പ്രതിയായ ആലപ്പുഴ സുഗതൻ കൊലക്കേസ്, കടയ്ക്കലിൽ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കാർ മോഷ്ടിച്ച കേസ് എന്നിവയുൾപ്പടെ പ്രമാദമായ നിരവധി കേസുകൾ അന്വേഷിച്ചു.കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി, കൊല്ലം സിറ്റി പൊലീസ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി, കൊല്ലം എൽഡേഴ്സ് ഫോറം പ്രസിഡന്റ്, സീനിയർ സിറ്റിസൺസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം, ജനനിനഗർ റെസിഡൻസ് അസോസിയേഷൻ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പ്രസന്ന രവികുമാർ. മക്കൾ: ഇന്ദു ബിജു (ഷാർജ), വിനു രവികുമാർ (മാനേജർ, ധനലക്ഷ്മി ബാങ്ക്, ദേശം). മരുമക്കൾ: ബിജു പ്രഭാകരൻ (എൻജിനീയർ, ഷാർജ), വിനു വിജയൻ (അസിസ്റ്റൻറ് പ്രഫസർ, കോളജ് ഓഫ് എൻജിനീയറിങ്, പുന്നപ്ര, ആലപ്പുഴ). സംസ്കാരം ചൊവ്വാഴ്ച പകൽ രണ്ടിന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.