കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം ശ്രീനികേതനിൽ വിജയൻ (85 - റിട്ട.ഹെഡ് മാസ്റ്റർ) നിര്യാതനായി. കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി.എസ് ഹെഡ്മാസ്റ്റർ, 416-ാം നമ്പർ കല്ലേലിഭാഗം എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡന്റ്, എസ്.എൻ വിദ്യാപീഠം, എസ്.എൻ.വി.എൽ.പി.എസ് മാനേജർ, കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാല പ്രസിഡന്റ്, തൊടിയൂർ സർവിസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സരസ്വതി (റിട്ട. ഹെഡ്മിസ്ട്രസ്, തൊടിയൂർ എസ്.എൻ.വി.എൽ.പി.എസ്, കല്ലേലിഭാഗം). മക്കൾ: ശ്രീലേഖ (അധ്യാപിക, ഗുഹാനന്ദപുരം എച്ച് എസ് എസ്, ചവറ സൗത്ത്), ശ്രീജിത്ത് (ഭാവന ഫൈനാൻസിയേഴ്സ്, കല്ലേലിഭാഗം). മരുമക്കൾ: അനൂബ്. (റിട്ട: അധ്യാപകൻ, ഗുഹാനന്ദപുരം എച്ച്.എസ്.എസ് ചവറ സൗത്ത്), ഷീജ.