കൊല്ലം: സി.ഐ.ടി.യു സംസ്ഥാന-ജില്ല ഭാരവാഹിയും മുതിർന്ന സി.പി.എം നേതാവുമായ പേരൂർ ജമീല മൻസിലിൽ എ. ഷാഹുൽ ഹമീദ് (78) നിര്യാതനായി. കുണ്ടറ, കൊട്ടിയം, കൊല്ലം ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗമായിരുന്നു. കശുവണ്ടി തൊഴിലാളി യൂനിയൻ രംഗത്ത് കൊല്ലം താലൂക്ക് യൂനിയൻ സെക്രട്ടറി, കർഷക സംഘം ഏരിയ സെക്രട്ടറി, സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, ഹെഡ് ലോഡ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കൊല്ലം താലൂക്ക് വൈസ് പ്രസിഡൻറ് തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജമീലാബീവി. മക്കൾ: ജെ.എസ്. നടാഷ (കൺസ്യൂമർഫെഡ് റീജനൽ ഓഫിസ്, കരിക്കോട്) ജെ.എസ്. നേരുദ (കൊല്ലം എ.ആർ ക്യാമ്പ് സീനിയർ സിവിൽ പൊലീസ് ഓഫിസർ). മരുമക്കൾ: നവാസ് എൻ. കണ്ടച്ചിറ (ബിസിനസ്), എച്ച്. ഹസീന (അധ്യാപിക, ഗവ.എസ്.എൻ.ഡി.പി യു.പി സ്കൂൾ, പട്ടത്താനം).