കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പുന്നൂതറയിൽ പരേതരായ പി.എം. വിജയരാജെൻറയും ശാന്തകുമാരിയുടെയും മകൻ സനിൽ (54) നിര്യാതനായി. കരുനാഗപ്പള്ളി പുള്ളിമാൻ ഗ്രന്ഥശാലയുടെ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. സഹോദരങ്ങൾ: ശ്രീകുമാർ, പ്രദീപ് കുമാർ, അനിൽകുമാർ, ബിനേഷ്, ബിന്ദുജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.