കുണ്ടറ: ചെറുമകെൻറ മർദനമേറ്റ വയോധികന് മരിച്ചു. മാമ്പുഴ മത്തങ്ങാമുക്ക് ഇലഞ്ഞിക്കല്വീട്ടില് പുരുഷോത്തമന് ആചാരി (78) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിെൻറ മകളുടെ മകന് ഷിബുവിനെ (35) കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഷിബു ഭാര്യ അനിതയെ മർദിക്കുന്നത് തടഞ്ഞു. ഇതില്‍ ക്ഷുഭിതനായ ഷിബു പുരുഷോത്തമനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ബന്ധുക്കള്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. വെള്ളിയാഴ്ച പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും. പരേതയായ ഓമനയാണ് ഭാര്യ. മക്കള്‍: വിജയകുമാരി, തുളസീധരന്‍ ആചാരി, രാധാകൃഷ്ണന്, അനില്‍കുമാര്‍, മിനി. മരുമക്കള്‍: മുരുകന്, സുജ, ബാബു(പരേതന്), മിനി, കുമാര്‍. കുണ്ടറ െപാലീസ് കേസെടുത്തു.