നെയ്യശ്ശേരി: തുണ്ടത്തിൽ (മഞ്ഞളാങ്കൽ) പരേതനായ അവിരയുടെ മകൻ അബ്രാഹം (കുഞ്ഞ്-87) നിര്യാതനായി. ഭാര്യ: കണ്ണൂർ ഇരിട്ടി കൂട്ടക്കല്ലിൽ കുടുംബാംഗം പരേതയായ കത്രിക്കുട്ടി. മക്കൾ: മേഴ്സി ജോസ് (റിട്ട. അധ്യാപിക, എസ്.എച്ച് ഹൈസ്കൂൾ, മുതലക്കോടം), ടി.എ. എബ്രഹാം (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് ജോർജ് യു.പി.എസ്, മുതലക്കോടം), ഡെയ്സി രാജു (അധ്യാപിക, വിമല കിന്ഡർഗാർട്ടൻ സ്കൂൾ, തൊടുപുഴ), ടെസി മാത്യു, രാജേഷ് എബ്രഹാം (യു.എസ്.എ). മരുമക്കൾ: പരേതനായ ജോസ് (റിട്ട. കെ.എസ്.ഇ.ബി), ഫിലോമിന കായിപ്പുറത്ത് (റിട്ട. ഹെഡ്മിസ്ട്രസ്, എൽ.എഫ്.എൽ.പി സ്കൂൾ, ചിറ്റൂർ), രാജു ഒറ്റപ്ലാക്കൽ (അധ്യാപകൻ), മാത്യു വെണ്ണാട്ടുപറമ്പിൽ, ബിനു (യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.