മുഹമ്മ: പുത്തനങ്ങാടി വളപ്പിൽ സുപ്രഭാസൻ (84) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ എസ്.പി ഓഫിസിലെ റിട്ട. സൂപ്രണ്ടാണ്. മുഹമ്മ പഞ്ചായത്ത് ജനകീയാസൂത്രണ റിസോഴ്സ് പേഴ്സൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ചേർത്തല മേഖല വൈസ് പ്രസിഡൻറ്, പുത്തനങ്ങാടി യൂനിറ്റ് വൈസ് പ്രസിഡൻറ്, ബ്രദേഴ്സ് വോളിക്ലബ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഓമന. മക്കൾ: സന്ദീപ് (സെക്ഷൻ ഓഫിസർ, പി.എസ്.സി ഓഫിസ്, ആലപ്പുഴ), സംഗീത ( കെ. എസ്.എഫ്.ഇ, മണ്ണഞ്ചേരി). മരുമക്കൾ: ഷൈനി (അധ്യാപിക, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ഉദയംപേരൂർ), ലിനോഷ് (ട്രാക്കോ കേബിൾസ്).
മണ്ണഞ്ചേരി: ഹോമിയോ ആശുപത്രി മുൻ ജീവനക്കാരൻ മണ്ണഞ്ചേരി പഞ്ചായത്ത് 18ാം വാർഡ് പൊക്കലയിൽ അനന്തകൃഷ്ണൻ നായർ (67) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: കലാദേവി. മകൾ: സന്ധ്യ. മരുമകൻ: രാജേഷ് (ബിസിനസ്).
കറ്റാനം: തെക്കേ മങ്കുഴി ജ്യോതിഭവനം കുട്ടപ്പൻ ആചാരി (75) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ജ്യോതിഷ്കുമാർ, ജ്യോതി, ജ്യോതിലാൽ. മരുമക്കൾ: അർച്ചന, സുദർശൻ.
മണ്ണഞ്ചേരി: നിർമാണ തൊഴിലാളി കോവിഡ് ബാധിച്ച് മരിച്ചു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡിൽ മുര്യംവെളി വി.ടി. രാജുവാണ് (59) മരിച്ചത്. നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) തലവടി യൂനിറ്റിലെ അംഗവും സി.പി.എം നായനാർ ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: മിനി. മകൾ: ആതിര.
തൃക്കുന്നപ്പുഴ: പാനൂർ കോനാട്ടുപറമ്പിൽ ചന്ദ്രൻ (64) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. ഭാര്യ: ആനന്ദവല്ലി. മക്കൾ: ബിന്ദു, ബിനു, ബിസി. മരുമക്കൾ: ഷാജി, ശ്യാമ, രാജീവൻ.
തൃക്കുന്നപ്പുഴ: പാനൂർ പൂത്തറ കിഴക്കതിൽ ഷാജഹാെൻറ (ഷാജി) ഭാര്യ സജില (43) കോവിഡ് ബാധിച്ച് മരിച്ചു. മകൾ: ബീമ. മരുമകൻ: ഷുക്കൂർ.