ചെങ്ങന്നൂർ: വിജയപുരം രൂപത ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കേതേച്ചേരിലിെൻറ പിതാവ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ കല്ലിശ്ശേരിപ്രയാർ തെക്കേതേച്ചേരിൽ വീട്ടിൽ ഔസേപ്പ് ദേവസ്യ (98) നിര്യാതനായി. ഭാര്യ: പത്തനംതിട്ട ആറന്മുള നിരന്ന നിരത്ത് കുടുംബാംഗം പരേതയായ മറിയാമ്മ. മക്കൾ: അന്നമ്മ ജെറോം, ടി.ഡി. മാത്യു (മുൻ എ.ഒ.സി), ടി.ഡി. ജോൺ (ചെറുപുഷ്പം സ്റ്റുഡിയോ, കല്ലിശ്ശേരി), ലാലി ജയിംസ് (ക്രൈസ്റ്റ് കിങ് എച്ച്.എസ്.എസ്, വെള്ളിയാമറ്റം), പരേതരായ ജോസഫ്, ജാൻസി. മരുമക്കൾ: മേഴ്സി, ജെറോം, മേരിക്കുട്ടി, ത്രേസ്യാമ്മ വർഗീസ് (അധ്യാപിക, മൗണ്ട് കാർമൽ എച്ച്.എസ്.എസ് കഞ്ഞിക്കുഴി), ജോൺ ബോസ്കോ, ജയിംസ് (കെ.എസ്.ആർ.ടി.സി കോട്ടയം). സംസ്കാരം ബുധനാഴ്ച നാലിന് തിരുവൻവണ്ടൂർ വനവാതുക്കര ചെറുപുഷ്പ റോമൻ കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.