വടുതല: വാടാനപ്പള്ളി ഇസ്ലാമിയ കോളജ് അധ്യാപകനായിരുന്ന വടുതല ജെട്ടി മറ്റത്തിൽഭാഗം സ്കൂളിന് സമീപം പാർക്കിൽ പി.എം. കുഞ്ഞുമുഹമ്മദ് (80) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആദ്യകാല പ്രവർത്തകനാണ്. വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് െസക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഐഷാഉമ്മ. മക്കൾ: പി.കെ. ഫാസിൽ (അധ്യാപകൻ, വടുതല ജമാഅത്ത് ഹൈസ്കൂൾ), സാഫിയ കാക്കനാട്, പി.കെ. അമീൻ, സൽമ കോട്ടയം. മരുമക്കൾ: കെ.എം. ജാസ്മിൻ (അധ്യാപിക, ആലപ്പുഴ മുഹമ്മദൻസ് ബോയ്സ് സ്കൂൾ), സുബൈർ, ഫൈസൽ, സാദിഫ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കാട്ടുപുറം പള്ളി ഖബർസ്ഥാനിൽ.