ഉടുമ്പന്നൂര്‍: മുസ്ലിം ലീഗ് നേതാവും ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറുമായ ആലിയക്കുന്നേല്‍ എ.ഐ. പരീത് (82) നിര്യാതനായി. മുസ്ലിം ലീഗ് ജില്ല കമ്മിറ്റി അംഗം, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്, ഇടമറുക് കാരുക്കപള്ളി ജമാഅത്ത് പ്രസിഡൻറ്, യു.ഡി.എഫ് ഉടുമ്പന്നൂര്‍ മണ്ഡലം ചെയര്മാന് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: പരേതനായ സലിം, റഹീം, ലൈല, ഷൈല. മരുമക്കള്‍: പി.എന്‍. സീതി (യു.ഡി.എഫ് തൊടുപുഴ നിയോജക മണ്ഡലം ചെയര്മാന്), സലിം, ഷാജിത, സലീന.