Obituary
ചാവക്കാട്: എടക്കഴിയൂർ പരേതനായ ചീനപ്പള്ളി കുഞ്ഞിമുഹമ്മദിെൻറ ഭാര്യ സഫിയ (72) നിര്യാതയായി. മക്കൾ: സമിറ, സക്കിർ, സലിം, സൈഫു, ഷാജി, ഷറീന. മരുമക്കൾ: മൊയ്തുണ്ണി, റഷീദ്, സബീന, ഫാത്തിമ, സമീറ, ബൻസിയ.
ഗുരുവായൂര്‍: ബൈക്കിൽ പോകുമ്പോൾ കാറിെൻറ ഡോർ തട്ടി റോഡിൽ തെറിച്ചുവീണ് പരിക്കേറ്റയാൾ മരിച്ചു. കോട്ടപ്പടി നവജീവൻ റോഡിൽ പരേതനായ കാക്കശ്ശേരി കൊച്ചപ്പെൻറ മകൻ ജോണിയാണ് (54) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ എൽ.എഫ് കോളജിനടുത്താണ് അപകടം. ഭാര്യ: ജെസി. മക്കൾ: ഷിേൻറാ, ഷിനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.
മുളങ്കുന്നത്തുകാവ്: പരേതനായ ആലുക്കൽ ബാലൻ നായരുടെ മകൻ കുട്ടത്ത് വീട്ടിൽ ജയപ്രകാശ് (55) നിര്യാതനായി. കെ.എസ്.ഇ.ബി 110 കെ.വി അത്താണി സബ് സ്റ്റേഷൻ സബ് എൻജിനീയറാണ്. മാതാവ്: പരേതയായ രാധമ്മ. ഭാര്യ: സരിത. മക്കൾ: അഭിരാം, ഭൂവന. മരുമകൻ: വിഷ്ണുദത്ത് മേനോൻ. സഹോദരങ്ങൾ: ശകുന്തള, ഹരിദാസ് (തൃശൂർ മെഡിക്കൽ കോളജ്), രാജേഷ്.
മൂര്‍ക്കനിക്കര: ചേരിപറമ്പ് കൈപ്പുള്ളി വീട്ടില്‍ വേലാണ്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: സുലോചന, ഗീത, രാമചന്ദ്രന്, അംബുജാക്ഷി, കമലാക്ഷി, അമ്പിളി. മരുമക്കള്‍: സുധാകരന്, ചന്ദ്രന്, ഗിരിജ, അനിയന്, മണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നടത്തറ പഞ്ചായത്ത് ഒാര്മകൂട് ശ്മശാനത്തില്‍.
ചളിങ്ങാട്: പുഴങ്കരയില്ലത്ത് ഹസൈനാറിെൻറ മകൻ യൂസുഫ് (47) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫൈസൽ, അഫ്സൽ, നാസിയ.
കാട്ടൂർ: വാടച്ചിറ കരുവാൻ വീട്ടിൽ രാമകൃഷ്ണെൻറ ഭാര്യ പാറുക്കുട്ടി (84) നിര്യാതയായി. മക്കൾ: ഹരിദാസ്, രാജൻ, മണി, കണ്ണൻ, ആനന്ദൻ, ജയപ്രകാശ്. മരുമക്കൾ: സുമാദേവി, സജന, രഞ്ജിനി, കവിത, ഷിനി, ശ്രീരാഗി.
മാള: മാള പള്ളിപ്പുറം ആലങ്ങാട്ടുകാരൻ കലാമിെൻറ ഭാര്യ സുഹറാബി (60) നിര്യാതയായി. മക്കൾ: ഫസീന, ഫബീന, ഫർസാന. മരുമക്കൾ: സുധീർ, അജീബ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എറിയാട്: മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അഴീക്കോട് പുതുവീട്ടിൽ മുഹമ്മദിെൻറ ഫൈസലാണ് (38) മരിച്ചത്. ആറാട്ടുവഴി ബീച്ചിൽനിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ജാൻസി. മക്കൾ: ഫാഇസ്, ഫിദ ഫാത്തിമ.
കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എറിയാട് യുബസാറിന് തെക്ക് വശം താമസിക്കുന്ന കൊട്ടിക്കൽ അബ്ദുസ്സലാമിെൻറ മകൻ ഷാനവാസ് (മെട്രോ ഷാനു- 39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പറവൂർ വള്ളുവള്ളിയിലായിരുന്നു അപകടം. ഷാനവാസ് സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൈകോടതി ജഡ്ജിയുടെ പേഴ്സൽ സ്റ്റാഫായ ഷാനവാസ് ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായിരുന്നു ഷാനവാസ്. മാതാവ്: ഐഷാബി. ഭാര്യ: റമീഷ. മക്കൾ: മുഹമ്മദ് ആമിൽ, മുഹമ്മദ് ആഖിൽ. സഹോദരൻ: ഷമീർ. ഖബറടക്കം തിങ്കളാഴ്ച.
കുന്നത്തങ്ങാടി: വെളുത്തൂർ തച്ചംപ്പിള്ളി തെക്കൂട്ട് വിശ്വംഭരൻ (69) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: വിനേഷ് (ആർ.എം.എസ് തൃശൂർ), സന്ദീപ് (സി.പി.എം കുന്നത്തങ്ങാടി ബ്രാഞ്ച് സെക്രട്ടറി), ശരണ്യ. മരുമക്കൾ: ഷിജി, സിജി, പരേതനായ സജി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
ചെറുതുരുത്തി: പുതുശ്ശേരി വെള്ളറക്കാട്ട് വീട്ടിൽ പരേതനായ ദമോദരെൻറ മകൻ വിജയകുമാർ (59) മുംബൈയിൽ നിര്യാതനായി. മാതാവ്: ദേവകി. ഭാര്യ: രാധ (മുംബൈ കസ്റ്റംസ് ഓഫിസർ). മക്കൾ: ദീപേഷ്, ദിവ്യ. സഹോദരങ്ങൾ: സുധീർ, ശോഭ, ഇന്ദിര. സംസ്കാരം മുംബൈയിൽ നടന്നു.
ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ ജയകൃഷ്ണ ഫാന്‍സി ഉടമ വീട്ടിക്കിഴി ശ്രീനാരായണന് നായര്‍ (84) നിര്യാതനായി. ഭാര്യ: പറയരിക്കൽ നന്ദിനി. മക്കള്‍: അജിത് കുമാര്‍ (ഗള്‍ഫ്), നന്ദകുമാര്‍, ഹരീഷ് കുമാര്‍ (ഇരുവരും ജയകൃഷ്ണ ഫാന്‍സി). മരുമക്കള്‍: വൃന്ദ, പ്രതിഭ, അശ്വതി.