പട്ടിക്കാട്: പാണഞ്ചേരി മുൻ പഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് ട്രേഡ് യൂനിയൻ നേതാവുമായ പുളിമൂട്ടിൽ പി.വി. പത്രോസ് (76) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ 10ന് പാണഞ്ചേരി പഞ്ചായത്ത് ഓഫിസിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും.
2000 മുതൽ 2003 വരെയും 2010 മുതൽ 2012 വരെയും പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി, ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ, നിർമാണ തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ്, അസംഘടിത തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
നിലവിൽ ബിൽഡിങ് ആൻഡ് റോഡ് വർക്കേഴസ് ഫെഡറേഷൻ നിർമാണ തൊഴിലാളി യൂനിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
ഭാര്യ: മോളി. മക്കൾ: അഡ്വ. ബെന്നി, മിനി, സിനി, ലിനി. മരുമക്കൾ: ഷെബിൻ, സുനിൽ, ഷിനു, മനു. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിന് കരിപ്പകുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.