Obituary
കുന്നംകുളം: പഴുന്നാന കൈകുളങ്ങര വീട്ടിൽ മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ആലി, ഏനു, മനാഫ്, സലാം, ഫാറൂഖ്, ഹലീമ, റംല. മരുമക്കൾ: റസിയ, ജമീല, ആബിദ, നജ്ല, ഫൗസിയ, അലിയാർ, അഹദ്.
വെട്ടുകാട്: തമ്പുരാട്ടിമൂല മ്യാൽക്കര പുത്തൻപുരയിൽ സ്കറിയയുടെ മകൻ തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: മേരി, രാജു, ഷെല്ലി, ഷൈനി, ബിന്ദു, സിന്ധു. മരുമക്കൾ: വർഗീസ്, ബിൻസി, ഡേവിസ്, ഷാജി, ബെന്നി, ലിയോ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തമ്പുരാട്ടിമൂല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: പഴവൂർ കൊട്ടിലിങ്ങൽ വീട്ടിൽ പാറുകുട്ടി നങ്ങ്യാരുടെ മകന് രവികുമാർ (രവിശർമ -54) നിര്യാതനായി. എരുമപ്പെട്ടി ശങ്കരൻകാവ് ഭഗവതി ക്ഷേത്രം ഊരാളനും പഴവൂർ ദുർഗ കാറ്ററിങ് സർവിസ് ഉടമയുമായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: വിബിന് കുമാര്‍, അഭിനവ് കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊടുങ്ങല്ലൂർ: വടക്കേ നടയിലെ സെലക്ട് ഫുട്വെയർ ഉടമ എറിയാട് പി.എസ് കവലക്ക് സമീപം ഉള്ളിശ്ശേരി അബ്ദുൽ ഖാദർ (74) നിര്യാതനായി. ഭാര്യമാർ: ജാസ്മിൻ, പരേതയായ ഐഷ. മക്കൾ: റസിയ, നിസാർ (സെലക്ട് ഫുട്വെയർ), ഷാനവാസ് (ദിയ ഫർണിച്ചർ, തൃശൂർ), ഷാജഹാൻ (സെലക്ട് ബെഡ് സെന്റർ ആൻഡ് ഫർണിച്ചർ, മതിലകം), പരേതയായ ഷീബ. മരുമക്കൾ: നൗഷാദ്, സജീന, സുമയ്യ, മുബീന.
എരുമപ്പെട്ടി: മങ്ങാട് കാഞ്ഞിങ്ങത്ത് ശ്രീരാഗം വീട്ടിൽ പരേതനായ ഗോപാലന്റെ മകൻ രമേഷ് (55) നിര്യാതനായി. ഭാര്യ: അജിത (അധ്യാപിക, വരവൂർ ഗവ. എൽ.പി സ്കൂൾ). മക്കൾ: അക്ഷയ്, അഭിനവ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
എരുമപ്പെട്ടി: കടങ്ങോട് മണ്ടംപറമ്പ് പുത്തൂർവളപ്പിൽ വീട്ടിൽ രാമന്റെ മകൻ ബാബു (57) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീജേഷ്, ശ്രുതി, ജിഷ്ണു. മരുമക്കൾ: സൗമ്യ, ബാബു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.
മരത്താക്കര: കനകശ്ശേരി റോഡില്‍ കറുകുറ്റിക്കാരന്‍ ജോയ് (72) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: ഫ്രാങ്കോ, ജിജി, പരേതയായ ജൂലി. മരുമക്കള്‍: ടിനു, ജോയി. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.
മാള പള്ളിപ്പുറം: കടിച്ചീനി കെ.സി. മാത്തച്ചൻ (77) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: മറിയാമ്മ (കാട്ടുകാരൻ). മക്കൾ: ജേക്കബ്, ട്രെസി, പോൾ. മരുമക്കൾ: അനു, ആന്റണി, ഹെൽമ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മാള സെന്റ് സ്റ്റനിസ്ലാവോസ് പള്ളി സെമിത്തേരിയിൽ.
മാള: പൂപ്പത്തി തങ്കുളം വെണ്മനശ്ശേരി സുരേന്ദ്രൻ (74) നിര്യാതനായി. റിട്ട.അധ്യാപകനാണ്. ഭാര്യ: വത്സല (റിട്ട. അധ്യാപിക). മക്കൾ: സിവിൻ, അശ്വതി. മരുമക്കൾ:അനൂപ്, അഖില.
ചെറുതുരുത്തി: കാണാതായ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പാഞ്ഞാൾ കുറുപ്പംതൊടി വീട്ടിൽ കോതയുടെ മകൻ ജയന്റെ (50) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ആറ്റൂർ മനപ്പടി സമീപം റെയിൽ പാളത്തിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് വീട്ടിൽനിന്ന് കാണാതായ ഇദ്ദേഹത്തെ അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടത്. ചെറുതുരുത്തി പൊലീസ് നടപടികൾ സ്വീകരിച്ചു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: രാധ. മക്കൾ: രഞ്ജിത, രഞ്ജിത്ത്, രജീഷ്.
ചേർപ്പ്: പടിഞ്ഞാട്ടുമുറി സെന്ററിന് സമീപം സൈക്കിളിൽ പോകുമ്പോൾ കുഴഞ്ഞുവീണ വയോധികൻ മരിച്ചു. ചെറുചേനം മരുതടത്തിൽ സുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. ചേർപ്പ് ആക്ട്സ് പ്രവർത്തകർ തൃശൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭാര്യ: മണി. മക്കൾ: വിദ്യ, വിനു. മരുമക്കൾ: സതീശൻ, ഗിൽസ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളവിൽ.
ആമ്പല്ലൂർ: പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ തൊറവിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. വരന്തരപ്പിള്ളി വേലൂപ്പാടം തൂയത്ത് കൃഷ്ണന്റെ മകൻ അനിൽ കുമാറാണ് (46) മരിച്ചത്. പുതുക്കാട് പൊലീസ് നടപടി സ്വീകരിച്ചു.