തിരുവില്വാമല: മേടശ്ശേരി ഇടമന എം.എൻ. നാരായണൻകുട്ടി (86) നിര്യാതനായി. ഇലക്ട്രിസിറ്റി ബോർഡ് റിട്ട. അസി. അക്കൗണ്ട്സ് ഓഫിസറായിരുന്നു. വിരമിച്ചശേഷം ആയുർവേദ വൈദ്യനായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ഭവാനി. മക്കൾ: ജിജിമോൾ (ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്കൂൾ പെരിങ്ങോട്ട്കുറിശ്ശി), ഉണ്ണികൃഷ്ണൻ, ജിഷ (അസി. പ്രഫസർ, എം.എ കോളജ്, കോതമംഗലം), ലക്ഷ്മി (മാനേജർ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ, എടപ്പാൾ).
മരുമക്കൾ: കെ.ടി. ഷാജി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ബിജു, കെ.ആർ. അരുൺ (മർച്ചൻറ് നേവി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവർമഠത്തിൽ.