ആമ്പല്ലൂർ: ദുബൈയിൽ വാഹനാപകടത്തിൽ കല്ലൂർ സ്വദേശി മരിച്ചു. കോന്നോത്ത് വീട്ടിൽ പരേതനായ അലക്സാണ്ടറിന്റെ മകൻ സേവ്യറാണ് (59) മരിച്ചത്. സേവ്യർ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.
20 വർഷമായി ദുബൈയിൽ ഡ്രൈവറാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിക്കും. ഭാര്യ: ഡെയ്സി. മക്കൾ: നീനു, നിമ്മി, നിൻസി. മരുമക്കൾ: നിജോ, മെൽവിൻ, ജിയോ. സംസ്കാരം കല്ലൂർ കിഴക്കേ സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ.