Obituary
ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സ്കൂൾ റിട്ട. അധ്യാപകൻ ചാലിശ്ശേരി പോൾ (83) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സജി (സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ചെന്നൈ), ഡോ. സിമി (യു.എസ്.എ). മരുമക്കൾ: സോജ കുറ്റൂക്കാരൻ, ഡോ. സുനിൽ മഞ്ഞില (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.
കൊരട്ടി: ചർച്ച് റോഡിൽ വെളിയത്ത് ജോർജിന്റെ മകൻ ജോജോ (ഷിബു -59) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: റിയ, റെന്ന. മരുമകൻ: നിർമൽ ടോം സാജൻ.
കണ്ണംകുളങ്ങര: പാറപ്പുറം പരിയാരത്ത് വളപ്പിൽ പി.എസ്. രവീന്ദ്രൻ (83) നിര്യാതനായി. തൃശൂർ ജില്ല സഹകരണ ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജറാണ്. ഭാര്യ: നളിനി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). മക്കൾ: അഡ്വ. പി.ആർ. ജയകുമാർ (സി.പി.എം കൊക്കാല ലോക്കൽ കമ്മിറ്റി സെക്രട്ടറി), പി.ആർ. രാജേഷ് (മെഡിക്കൽ ഷോപ്പ് കണിമംഗലം). മരുമക്കൾ: കെ.വി. ശ്രീലേഖ (കെ.എസ്.എഫ്.ഇ അസി. മാനേജർ), ആശിത (ഫാർമസിസ്റ്റ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
അരിമ്പൂർ: എറവ് പുറത്തൂർ കുര്യന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: എൽസി, റോസമ്മ, ജെയ്സൺ, മറിയാമ്മ, ടോമി, ജോഷി, വർഗീസ്. മരുമക്കൾ: അന്തോണി, ജെസ്സി, ജോസ്, ലൈസ, ജാൻസി, സെൻസി, പരേതനായ വർഗീസ്.
ചാലക്കുടി: വെള്ളാഞ്ചിറ ആച്ചാണ്ടി പരേതനായ ദേവസിക്കുട്ടിയുടെ ഭാര്യ റോസി (72) നിര്യാതയായി. മക്കൾ: ജസ്റ്യൻ, ആൽബർട്ട്. മരുമക്കൾ: സിമി, ഷാന്റി.
ഗുരുവായൂർ: ബ്രഹ്മകുളം മാറോക്കി ഔസേപ്പ് (73) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷീബ, ഷിബു, ഷീജ, ഷീന. മരുമക്കൾ: ജോസ്, ഫിൻസി, ഫ്രാൻസിസ്, പരേതനായ ആന്റോ.
വേലൂർ: പഞ്ചായത്ത് മുൻ അംഗവും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന വെള്ളാറ്റഞ്ഞൂർ പുലിക്കോട്ടിൽ വീട്ടിൽ ജോസ് (84) നിര്യാതനായി. ഭാര്യ: തങ്കമണി.
എറിയാട്: മാടവന ബദരിയ മസ്ജിദിന് വടക്കുവശം വടക്കേവീട്ടിൽ (കാരേപ്പറമ്പ്) പരേതനായ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് സഗീർ (54) നിര്യാതനായി. ഭാര്യ: ലൈല.
കൊടകര: പുലിപ്പാറകുന്ന് പാടത്തി വീട്ടില് അയ്യപ്പന്റെ മകന് സുബ്രന് (87) നിര്യാതനായി. മക്കള്: സുജാത, വനജ, ഷാബു, രഘു (സി.പി.എം പുലിപ്പാറകുന്ന് ബ്രാഞ്ച് സെക്രട്ടറി), അമ്പിളി. മരുമക്കള്: പരേതനായ രാധാകൃഷ്ണന്, പ്രദീപ്, ശോഭ, ശാന്തി, ബിജു.
പുന്നയൂർകുളം: പരൂർ ക്ഷേത്രത്തിനു തെക്ക് ചെമ്പയിൽ കുഞ്ഞു (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാജിത, ഹൈറുന്നീസ, താഹിറ, താജുദ്ദീൻ. മരുമക്കൾ: സൈതലവി, ഷറഫുദ്ദീൻ, കമറുദ്ദീൻ, റൈഹാനത്ത്.
ചേറ്റുപുഴ: കണ്ണാപുരം പൂട്ടാലയ്ക്കൽ പരേതനായ ശങ്കരന്റെ ഭാര്യ രുഗ്മിണി (82) നിര്യാതയായി. മക്കൾ: ഷീല, സുഗതൻ, പുരുഷോത്തമൻ, ഷീബ. മരുമക്കൾ: ബാബുരാജ്, സതി, ഷാലി, സഹദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
പാവറട്ടി: തൈക്കാടൻ ജോസിന്റെ ഭാര്യ റോസ (74)നിര്യാതയായി. മകൾ: ബേബി. മരുമകൻ: ജോബ്.