Obituary
ചേറ്റുപുഴ: തെക്കേപുരയ്ക്കൽ മോഹനന്റെ ഭാര്യ റിട്ട. നഴ്സിങ് അസിസ്റ്റൻറ് ലൂസി (59) നിര്യാതയായി. മക്കൾ: നവീൻ ബോസ് (സോഫ്റ്റ്വെയർ എൻജിനീയർ), നവീന (ആയുർവേദ നഴ്സ്). മരുമക്കൾ: ഭാഗ്യ, ശരത്.
എരുമപ്പെട്ടി: പ്രവാസിയുടെ ഭാര്യയെയും രണ്ടുമക്കളെയും വീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനേങ്ങട് റോഡിൽ കാവിലവളപ്പിൽ വീട്ടിൽ (മൊഹഫിൽ മൻസിൽ) ഹാരിസിന്റെ ഭാര്യ സെഫീന (28), മക്കളായ അജുവ (മൂന്ന്), അമൻ (ഒന്നര) എന്നിവരെയാണ് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ പൊള്ളലേറ്റ് കരിഞ്ഞനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സെഫീനയുടെ മൂത്തമകൾ ആയിനയും (ആറ്) ഹാരിസിന്റെ മാതാവ് ഫാത്തിമയുമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. പള്ളിക്കുളെത്ത ബന്ധുവിന്റെ വിവാഹത്തിൽ ഭർതൃമാതാവിനൊപ്പം പങ്കെടുത്ത ശേഷം സെഫീനയും മക്കളും ശനിയാഴ്ച രാത്രി 11.30നാണ് വീട്ടിലെത്തിയത്. രാവിലെ മൂത്തമകൾ ആയിന ഉമ്മയെ കാണാനില്ലെന്ന് ഫാത്തിമയോട് പറഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേക്കുള്ള വാതിലിന് പുറത്ത് ബാൽക്കണിയിൽ മൃതദേഹങ്ങൾ കണ്ടത്. കാർപോർച്ചിന് സമീപത്തുനിന്ന് കത്തിക്കാനുള്ള ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ട് പ്ലാസ്റ്റിക് കുപ്പികൾ പൊലീസ് കണ്ടെടുത്തു. ഹാരിസും ജ്യേഷ്ഠൻ നവാസും റാസൽഖൈമയിലാണ്. ആറുമാസം മുമ്പ് നാട്ടിലെത്തി തിരിച്ചുപോയ ഹാരിസ് സംഭവമറിഞ്ഞ് ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം പള്ളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. തൃശൂർ അഡീഷനൽ എസ്.പി ബിജു കെ. സ്റ്റീഫൻ, കുന്നംകുളം എ.സി.പി ടി.എസ്. സിനോജ് എന്നിവരുടെ നേതൃത്വത്തിൽ എരുമപ്പെട്ടി പൊലീസ് നടപടി സ്വീകരിച്ചു. തൃശൂർ പൊലീസ് ഫോറൻസിക്കിലെ സയന്റിഫിക് ഓഫിസർ എം.എസ്. ഷംന, ഫിങ്കർ പ്രിന്റ് സെർച്ചർ പി.ആർ. ഷൈന എന്നിവർ തെളിവുകൾ ശേഖരിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഇരിങ്ങാലക്കുട: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കടുപ്പശ്ശേരി ഇഞ്ചി പുല്ലുവളപ്പിൽ വീട്ടിൽ വിവിഷിന്റെ ഭാര്യ നീതുവിനെ (23) കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രി കുളിക്കാൻ കയറിയ യുവതി ദീർഘസമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ വീട്ടുകാർ ചവിട്ടി പൊളിച്ച് നോക്കിയപ്പോൾ തറയിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ വീട്ടുകാരും നാട്ടുകാരും പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. മൃതദേഹം മെഡിക്കല് കോളജില് പോസ്റ്റ്മോര്ട്ടം നടത്തി സംസ്കരിച്ചു. മക്കൾ: ആദി വിഗ്നേശ് (നാല്), ആദി വിനായക് (രണ്ട്), ആദി മഹാലക്ഷ്മി (ആറുമാസം).
നടത്തറ: കാച്ചേരി മെർലിൻ ഗാർഡനിൽ ചിറ്റിലപ്പിള്ളി കണ്ണാംകുളത്തുകാരൻ പരേതനായ അന്തോണിയുടെ മകൻ ഷാജി (47) നിര്യാതനായി. മാതാവ്: മർഗ്ഗലീത്ത. ഭാര്യ: സ്മിത. മക്കൾ: ഹെലൻ, സിയോണ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഒല്ലൂക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
കാഞ്ഞാണി: പുത്തൻകുളം ചിരുകണ്ടത്ത് അംബുജാക്ഷന്റെ ഭാര്യ രമണി (67) നിര്യാതയായി. മക്കൾ: രാഖി, രേഖ, രാഗേഷ്. മരുമക്കൾ: സൈലേഷ്, രമേഷ്, ചിഞ്ചു.
ആമ്പല്ലൂർ: കല്ലൂർ പാലക്കപറമ്പിൽ കീഴായി വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ ലത (52) നിര്യാതയായി. മക്കൾ: ശ്രീതി, ശ്രുതി, ശ്രീലക്ഷ്മി. മരുമക്കൾ: ബിജേഷ്, പ്രശാന്ത്, അജിത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം ചില്ലായിൽ പരേതനായ നമ്പ്യേയ്ക്കന്റെ ഭാര്യ സരസു (83)നിര്യാതയായി. മകൻ: സത്യൻ. മരുമകൾ: ശോഭന (അംഗൻവാടി വർക്കർ).
വെള്ളാങ്കല്ലൂർ: മനയ്ക്കലപടി എൻ.എസ്.എസ് സ്കൂളിനുസമീപം മുത്തമ്മാട്ടിൽ സുധാകരന്റെ മകൻ ജിതിനെ (21) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാതാവ്: ബീന. സഹോദരി: ഗ്രീഷ്മ. ഇരിങ്ങാലക്കുട പൊലീസ് നടപടി സ്വീകരിച്ചു.
പട്ടിക്കാട്: എടപ്പലം വാക്കത്ത് രാമകൃഷ്ണന് (80) നിര്യാതനായി.
പുന്നയൂർ: എടക്കര എടക്കാട്ട് സുഭദ്ര (83) നിര്യാതയായി. ഭർത്താവ്: പരേതനായ വസു. മക്കൾ: ബേബി, ഗിരിജ, പവിത്രൻ (ഫോട്ടോഗ്രാഫർ), പ്രകാശൻ, അജിത. മരുമക്കൾ: ജയരാജൻ, ജലജ, സതീഷ്, സീന, പരേതനായ പുഷ്പരാജൻ.
എരുമപ്പെട്ടി: കോട്ടപ്പുറം കൊള്ളന്നൂർ വീട്ടിൽ പരേതനായ മാത്യുവിന്റെ മകൻ ഷാജു (51) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജോയൽ, ജോൺ. മാതാവ്: ത്രേസ്യ.
എരുമപ്പെട്ടി: തെക്കുമുറി അയ്യപ്പൻകാവ് റോഡിൽ കൊളമേത്ത് വീട്ടിൽ രാമന്റെ (കുട്ടപ്പൻ) ഭാര്യ ഭാർഗവി (73) നിര്യാതയായി. മക്കൾ: ഷീജ, രമേഷ്. മരുമക്കൾ: ബാബുരാജ്, അഖില. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.