Obituary
എരുമപ്പെട്ടി: തോന്നല്ലൂർ മേക്കാട്ട് വീട്ടിൽ ശങ്കരനാരായണൻ (70) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സജീഷ്, സജിത. മരുമക്കൾ: ദിവ്യ, നന്ദീഷ്. സഹോദരങ്ങൾ: സരസ്വതി, ബാലസുബ്രഹ്മണ്യൻ (ഡൽഹി). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.
കരുവന്നൂര്‍: പുത്തന്‍തോട് പരേതനായ പൊന്തേലവളപ്പില് കൊച്ചുമുഹമ്മദിന്റെ ഭാര്യ ഖൈറുന്നിസ (69) നിര്യാതയായി. മക്കള്‍: ഷക്കില, ഷബാന, ഷാഹിത, ശിഹാബ്. മരുമക്കള്‍: ബഷീര്‍, സലീം, സാം, ജാസ്മിന്.
എരുമപ്പെട്ടി: മുരിങ്ങത്തേരി വീട്ടിൽ പരേതനായ ദേവസിയുടെ മകൻ വർഗീസ് (69) നിര്യാതനായി. ബിൽഡിങ് കോൺട്രാക്ടർ ആയിരുന്നു. ഭാര്യ: ലിംസി. മക്കൾ: ആന്റണി, റോസ് മേരി. മരുമക്കൾ: നീനു, ദാസൻ.
തുവ്വൂർ: ചക്കാലയിലെ പരേതനായ പനയംകുത്ത് നാരായണൻ നായരുടെ ഭാര്യ വിജയലക്ഷ്മി (73) നിര്യാതയായി. മക്കൾ: നിർമല (ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ), ദേവദാസ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
പള്ളിക്കല്‍: ആല്പറമ്പിനടുത്ത് ആലുങ്ങല്‍ ചെനക്കല്‍ പറമ്പിലെ നെല്ലിക്കാവില്‍ അബ്ദുല്‍ ഗഫൂറിന്റെ മകന് നവാസ് (26) നിര്യാതനായി. മാതാവ്: നജ്മുന്നിസ (കള്ളിത്തൊടി). സഹോദരങ്ങള്‍: മിന്‍ഹാജ്, ശംസിയ.
പരപ്പനങ്ങാടി: ചെട്ടിപ്പടിക്കടുത്തെ കുറിയോടത്ത് ഗോവിന്ദൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: മണികണ്ഠൻ, മനോജ്, മഞ്ജുള. മരുമക്കൾ: സുഭാഷിതൻ, പ്രജിത, സബ്ന.
മനക്കൊടി: കുന്നത്തേരി അരവിന്ദാക്ഷൻ നായർ (82) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: പ്രേമലത, നിർമല, ജയശ്രീ, സുരേഷ്കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, മുരളീധരൻ, ശാലിനി.
ആമ്പല്ലൂർ: ദേശീയപാത പുതുക്കാട് പിതാവിനോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന വിദ്യാർഥിനി അപകടത്തിൽ മരിച്ചു. ആമ്പല്ലൂർ വടക്കുമുറി പുത്തൻപറമ്പിൽ സുനിലിന്റെയും സജിതയുടെയും മകൾ ശിവാനിയാണ് (13) മരിച്ചത്. പരിക്കേറ്റ സുനിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പുതുക്കാട് ഗ്രൗണ്ടിന് സമീപമാണ് അപകടം. പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയെ രക്ഷിക്കാനായില്ല. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ശിവാനി. സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ലോറി സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമെന്ന് പറയുന്നു. അതേസമയം, ലോറി സ്കൂട്ടറിൽ ഇടിച്ചിട്ടില്ലെന്നും സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നുമാണ് ലോറി ഡ്രൈവർ നൽകിയ മൊഴിയെന്നും ഇക്കാര്യത്തിൽ സ്ഥിരീകരണം ആവശ്യമാണെന്നും പുതുക്കാട് പൊലീസ് പറഞ്ഞു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
ചേലക്കര: കൊണ്ടാഴി ചക്കംകുളങ്ങര രാമകൃഷ്ണന്റെ മകൻ സന്തോഷ് (മുത്ത് - 37) ബൈക്കപകടത്തിൽ മരിച്ചു. വ്യാഴാഴ്ച രാത്രി ഭാര്യാവീട്ടിലേക്ക് പോകുന്നതിനിടെ മേപ്പാടം ആയുർവേദ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സന്തോഷിനെ കരോൾ സംഘം ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചെറുതുരുത്തിയിൽ ബാർബർ ഷോപ്പ് ജീവനക്കാരനാണ്. മാതാവ്: പാറുക്കുട്ടി. ഭാര്യ: സജിത. മകൻ: സഞ്ജയ്.
ചെറുതുരുത്തി: ദേശമംഗലം തലശ്ശേരി നീണ്ടൂർ വീട്ടിൽ സജീവ് (65) സൗദിയിലെ ജിദ്ദയിൽ വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: സജിത. മക്കൾ: അരുൺ, ഐശ്വര്യ, ആതിര. മരുമകൻ: പാർത്ഥിപൻ.
നിലമ്പൂർ: ചന്തക്കുന്ന് വൃന്ദാവൻകുന്നിലെ പള്ളിയാളി പാത്തുമ്മ (71) നിര്യാതയായി. മകൻ: അബ്ദുന്നാസർ, മരുമകൾ: സാബിദ.
പുന്നയൂർക്കുളം: അൻസാർ കോളജിന് പിറക് വശം പെരുമ്പുള്ളിയിൽ അബ്ദുവിന്റെ മകൻ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ബീവാത്തുമ്മ. മക്കൾ: അബ്ദുലു, ശരീഫ്, ഷക്കീല, സൽമ. മരുമക്കൾ: സഫീദ, ഫസീല, കബീർ, ബാബു.