Obituary
എരുമപ്പെട്ടി: കയ്പമംഗലം ദേശീയപാതയിൽ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തയ്യൂർ സ്വദേശി മരിച്ചു. തയ്യൂർ ചിങ്ങപുരത്ത് വീട്ടിൽ സുരേന്ദ്രനാണ് (68) മരിച്ചത്. വെള്ളാറ്റഞ്ഞൂർ സ്വദേശി വിഷ്ണു, ഗുരുവായൂർ സ്വദേശി വിനോദ് എന്നിവർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല. അപകടത്തിൽപെട്ടവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുരേന്ദ്രൻ മരിക്കുകയായിരുന്നു. പിതാവ്: പരേതനായ മുടവക്കാട് ഭാസ്കര പണിക്കർ. മാതാവ്: ചിങ്ങപുരത്ത് തങ്കം (റിട്ട. അധ്യാപിക). ഭാര്യ: പ്രമീള. മക്കൾ: പ്രശാന്ത്, ലക്ഷ്മി, വിഷ്ണു.
ആമ്പല്ലൂർ: വെള്ളാനിക്കോട് പുളിഞ്ചോട് മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിഞ്ചോട് കുറ്റാപ്പുള്ളി വർഗീസിന്റെ മകൻ ബിനോയി (55) ആണ് മരിച്ചത്. മൂകനും കാഴ്ചക്കുറവുള്ളയാളുമായ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. രാവിലെ സുഹൃത്താണ് ബിനോയിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടതെന്ന് വരന്തരപ്പിള്ളി പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ആമ്പല്ലൂർ: വരാക്കര ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. പറപ്പൂക്കര ഇട്ടിയേടത്ത് വിശ്വന്റെ മകൻ ഉല്ലാസാണ് (35) മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അയ്യപ്പക്ഷേത്രത്തിൽ തൊഴുതിറങ്ങിയ ഉല്ലാസ് കുളക്കടവിലേക്ക് പോകുന്നത് കണ്ടതായി ക്ഷേത്രത്തിലുണ്ടായിരുന്നവർ പറഞ്ഞു. ഏറെ സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പുതുക്കാട് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആമ്പല്ലൂർ: സാമ്പത്തിക ഇടപാടിനെത്തുടർന്ന് കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നാടുവിട്ട ഗൃഹനാഥനെ കർണാടകയിലെ ലോഡ്ജിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. കല്ലൂര്‍ മുട്ടിത്തടി കച്ചിറയില്‍ അഭിലാഷാണ് (43) ഗുണ്ടൽപേട്ടിലെ ലോഡ്ജിൽ മരിച്ചത്. ധനകാര്യസ്ഥാപനത്തിന്റെ നിരന്തരമായുണ്ടായ ഭീഷണിയാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.ധനകാര്യ സ്ഥാപനത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് അഭിലാഷ് 41 ദിവസം മുമ്പ് നാടുവിട്ടിരുന്നു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വരന്തരപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ, ശനിയാഴ്ചയാണ് ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അഭിലാഷിന്റെ പേരില്‍ വാങ്ങിയ ലോറി പാസില്ലാതെ തടികയറ്റിയതിന്റെ പേരില്‍ വനപാലകര്‍ പിടികൂടുകയും വായ്പയുടെ തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു. ഇതോടെ വായ്പയെടുത്ത സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വീട്ടുകാര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് അഭിലാഷും വെള്ളാനിക്കോട് സ്വദേശിയും ചേര്‍ന്ന് ലോറി വാങ്ങിയത്. അഭിലാഷിന്റെ പേരിലായിരുന്നു ലോറി രജിസ്റ്റര്‍ ചെയ്തത്. ഇതിന് ധനകാര്യ സ്ഥാപനത്തില്‍നിന്ന് ഏഴര ലക്ഷം വായ്പ എടുത്തിരുന്നു. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ലോറി വിട്ടുകിട്ടാതായപ്പോള്‍ തിരിച്ചടിവിന്റെ ഉത്തരവാദിത്തവും വനംവകുപ്പില്‍നിന്ന് ലോറി തിരിച്ചെടുക്കുകയും ചെയ്യാമെന്നേറ്റ് മാറമ്പിള്ളി സ്വദേശിയുമായി അഭിലാഷ് ലോറിയുടെ വില്പന കരാര്‍ എഴുതി. പക്ഷേ ഇയാള്‍ തിരിച്ചടവ് മുടക്കുകയും വായ്പക്ക് ഈടായി കാണിച്ചിരുന്ന അഭിലാഷിന്റെ തറവാട്ടുവീടും ഭൂമിയും ധനകാര്യ സ്ഥാപനം അറ്റാച്ചും ചെയ്തു. അഭിലാഷിന്റെ മരണത്തിൽ ധനകാര്യ സ്ഥാപന അധികൃതരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. വരന്തരപ്പിള്ളി പൊലീസ് നടപടി സ്വീകരിച്ചു.
വെള്ളിക്കുളങ്ങര: പാലക്കാട്ടില്‍ ഉലഹന്നാന്റെ മകന് ജിജു (38) നിര്യാതനായി. ഭാര്യ: സോണിയ. മക്കള്‍: ജോയല്‍, ജോയന്ന.
ചിയ്യാരം: വെള്ളറ പരേതനായ കുരുതുണ്ണിയുടെ ഭാര്യ പ്രസ്തീന (76) നിര്യാതയായി. മക്കൾ: പ്രേമ, പോൾ, ശാന്ത, ബേബി, ജോയ്. മരുമക്കൾ: സൈമൺ, ഫിജിൽ, ജോണി, ജെസ്സി, സോണിയ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ചിയ്യാരം ഹോളി ഫാമിലി പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കുരിയച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മറ്റത്തൂര്‍: ചാഴിക്കാട് പുന്നപ്പുഴ പരേതനായ ഗംഗാധരന്റെ ഭാര്യ ലീല (84) നിര്യാതയായി. മക്കള്‍: ശോഭന, രാജു, രമേഷ്. മരുമക്കള്‍: രവീന്ദ്രന്, സുലേഖ, ഷീബ.
കിഴുപ്പിള്ളിക്കര: ജുമാമസ്ജിദിന് സമീപം കടവിൽ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സബീന, ശക്കീന, ഹസീന, നസീമ. മരുമക്കൾ: അബ്ദുറഷീദ്, അബ്ദുറസാഖ്, മുഹമ്മദ് റാഫി.
കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര ചിരിയൻകണ്ടത്ത് ജോസ് (82) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ലിഷ, ലിറ്റി, ലിസി, ലിജി, ലിനി, ലിജോ. മരുമക്കൾ: ജോർജുകുട്ടി, ലൂവീസ്, റാഫേൽ, സൈമൺ, റാഫി, ജിൻസി.
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഓഫിസിന് വടക്ക് പുതിയകത്ത് ഹസൈനാർ ഹാജിയുടെ ഭാര്യ ആമിനു (60) നിര്യാതയായി. മകൾ: ഫസീല. മരുമകൻ: മുഷ്ത്താക്ക്.
ചെറുതുരുത്തി: ദേശമംഗലം മേലേ തലശ്ശേരിയിലെ കാങ്കലാത്ത് വീട്ടിൽ വാസു (82) നിര്യാതനായി. തലശ്ശേരി അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഭാര്യ: മാധവി. മക്കൾ: മോഹൻരാജ്, ബേബി, വിനോദ്, ബാബു. മരുമക്കൾ: പ്രസന്ന (അംഗൻവാടി അധ്യാപിക), രേഖ, മജ്ജു.
പുത്തൻപീടിക: തവക്കൽ ഹോട്ടൽ ഉടമയായിരുന്ന തളിക്കുളം കൈതക്കലിലെ കീഴുവാലിപ്പറമ്പിൽ പരേതനായ കുട്ടിയുടെ ഭാര്യ ബീവിക്കുട്ടി (84) നിര്യാതയായി. മക്കൾ: അഷറഫ്, അബ്ദുൽ കരീം, അബ്ദുസ്സലാം. മരുമക്കൾ: ഫാത്തിമ, ലൈല, ഹസീന.