അഴീക്കോട്: ലൈറ്റ് ഹൗസ് ജങ്ഷന് കിഴക്ക് പരേതരായ തണ്ടാനപറമ്പിൽ മുഹമ്മദാലിയുടെ ഭാര്യയും മതിലകത്തുവീട്ടിൽ കോപ്പന്റപറമ്പിൽ അബ്ദുറഹ്മാൻ ഹാജിയുടെ മകളുമായ സുഹറാബി (79) നിര്യാതയായി. അഴീക്കോട് ഐ.എം.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സജിത്ത് (നാസു-ബഹ്റൈൻ), സജിത. മരുമക്കൾ: നജ്മത്ത്, ഹാറൂൺ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ (റിട്ട. അധ്യാപകൻ, ഐ.എം.യു.പി സ്കൂൾ, അഴീക്കോട്), ഐഷാബി, പരേതരായ മുഹ്യിദ്ദീൻ, മുഹമ്മദാലി (മുൻ ഡി.സി.സി അംഗം), അബ്ദുൽ കരീം, സെയ്തു മുഹമ്മദ്, മുഹമ്മദ് സഈദ്. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.