പട്ടാമ്പി: രായിരനെല്ലൂർ മലകയറ്റത്തിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയോധിക മരിച്ചു.
മണ്ണാർക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം പുറ്റാനിക്കാട് ചേരിയില്‍ വീട്ടില്‍ കുഞ്ഞമ്മ (65) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 6.30ന് ബന്ധുക്കൾക്കൊപ്പമാണ് മല കയറാനെത്തിയത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയുടൻ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭര്‍ത്താവ്: വേലു.
മക്കള്‍: രാജകുമാരന്, ഹരിദാസന്, ചന്ദ്രന്, ബിന്ദു. മരുമക്കള്‍: കുഞ്ഞുണ്ണി, ബിന്ദു, രമ്യ, സുജാത.