ഇരിങ്ങാലക്കുട: പുല്ലൂര്‍ കടുപ്പശ്ശേരി സ്വദേശി രാജന് ചിന്നങ്ങ് (79) നിര്യാതനായി. നോവലുകളും കഥകളുമായി അമ്പതോളം കൃതികളുടെ കര്‍ത്താവാണ്. ബോംബെ, ദുബൈ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. 1965 പ്രസീദ്ധികരിച്ച ‘ജലരേഖകള്‍’ ആണ് ആദ്യനോവല്‍. കേശവദേവും ഗോമതിദേവും ഓര്‍മകളിലൂടെ, അകലങ്ങളില്‍, അകവും പുറവും, അക്കരെ ഇക്കരെ, അവള്, അവസാനത്തെ അഭയം, അഴിഞ്ഞാട്ടം, നക്ഷത്രങ്ങളുടെ ഗാനം, അരയന്നങ്ങള്‍ പറക്കുന്ന ദൂരം, നഞ്ച്, അതിരുകള്‍ക്കപ്പുറം, ഹായ് ദുബൈ, കറുപ്പ്, കാമിനി മൂലം, കിനാവള്ളി, ഉള്‍പ്പക തുടങ്ങീ അമ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. കുറച്ചുനാളുകളായി അസുഖബാധിതനായി കിടക്കുകയായിരുന്നു. ഭാര്യ: തങ്കം. മക്കള്‍; സ്മിത, സിനി. മരുമക്കള്‍: സമ്മര്‍ (ഖത്തര്‍), നിഘോഷ് (യു.എ.ഇ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുല്ലൂര്‍ സ്വവസതിയില്‍.