Obituary
വെളപ്പായ: പാലം ബസാർ വള്ളൂക്കാട്ടിൽ ദാമോദരൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പുഷ്പ, കുട്ടൻ, വത്സൻ, സാവിത്രി, ഗീത, ജയ. മരുമക്കൾ: ഉഷ, സ്മയിലി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പള്ളം ശാന്തി തീരത്ത്.
മുല്ലശ്ശേരി: നാടക രചയിതാവ് ഹനുമാൻകാവ് ക്ഷേത്രത്തിനു സമീപം വാദ്യേടത്ത് ഹരിദാസ് (ശ്രീഹരി മുല്ലശ്ശേരി-65) നിര്യാതനായി. ഒട്ടേറെ സ്കൂൾ നാടകങ്ങളുടെ രചയിതാവാണ്. പ്രശസ്തമായ രണ്ടു ഭക്തിഗാന സീഡികളും ഇദ്ദേഹത്തിന്റെ രചനയിൽ ഇറങ്ങിയിട്ടുണ്ട്. ഭാര്യ: ദേവയാനി. മക്കൾ: ഹിരൻ, ഹിമ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
ഇരിങ്ങാലക്കുട: കൂടൽമാണിക്യം തെക്കേനട റോഡ് ‘മുരളീരവ’ത്തിൽ കാവുങ്ങൽ മുരളീധരൻ (65) നിര്യാതനായി. പരേതരായ പറവൂർ കേളച്ചാംകൂറ്റ് ജനാർദനൻ പിള്ളയുടെയും തിരുവഞ്ചിക്കുളം കാവുങ്ങൽ പത്മിനി അമ്മയുടേയും മകനാണ്. ഇരിങ്ങാലക്കുട പ്രഭാത് തിയറ്റർ പാർട്ണറായിരുന്നു. ഭാര്യ: ഇടക്കാട്ടിൽ രമാദേവി. മക്കൾ: രാകേഷ്, ഹരീഷ്. മരുമക്കൾ: ലക്ഷ്മി, സ്നേഹ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മുക്തിസ്ഥാനില്‍.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പടിഞ്ഞാറേ നട ശാന്തി നഗർ പടിയത്ത് പുത്തൻകാട്ടിൽ പരേതനായ വീരാൻ ഹാജിയുടെ മകളും കാട്ടകത്ത് കൊല്ലിക്കൂറ പരേതനായ ബഷീർ അഹമ്മദ് സെയ്തിന്റെ ഭാര്യയുമായ സൈനബ (77) നിര്യാതയായി. മക്കൾ: മുഹമ്മദ് നിസാർ (സി.ഇ.ഒ ഇൻഡ്സ് ടവേഴ്സ് കേരള സർക്കിൾ), ബിന്ദു (ഖത്തർ), ഷീബ (സൗദി). മരുമക്കൾ: ജലീൽ, ഷാജി, ഷാഹിന (മൂവരും എൻജിനീയർ). യൂനിയൻ ബാങ്ക് റിട്ട. എ.ജി.എം പടിയത്ത് പുത്തൻകാട്ടിൽ പി.വി. അഹമ്മദുകുട്ടിയുടെ സഹോദരിയാണ്. ഖബറടക്കം ബുധനാഴ്ച രാവിലെ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പുത്തൻചിറ: കിഴക്കുംമുറി തൃപേകുളം ചാണാലുമേൽ ഫ്രാൻസിസിന്റെ ഭാര്യ ഫിലോമിന (82) നിര്യാതയായി. മക്കൾ: സോണി, സോജോ. മരുമകൾ: റിറ്റി.
പന്നിത്തടം: നീണ്ടൂർ താമരശ്ശേരി വീട്ടിൽ മണീധരൻ (51) നിര്യാതനായി. പന്നിത്തടം ഐ.എൻ.ടി.യു.സി യൂനിറ്റിൽ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: ഷൈനി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീരാഗ്.
വാടാനപ്പള്ളി: കുട്ടമുഖത്ത് താമസിക്കുന്ന അറക്കവീട്ടിൽ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: മുനീർ, ഹസീന, ഫാസില. മരുമക്കൾ: ബുഷ്റ, നൗഫൽ, പരേതനായ ഇസ്മായിൽ.
ചെറുതുരുത്തി: താഴപ്ര ചേയിക്കൽ കോളനി വീട്ടിൽ കൃഷ്ണണൻ കുട്ടിയുടെ മകൻ സന്ദീപ് (32) നിര്യാതനായി. മാതാവ്: ശാരദ. സഹോദരിമാർ: സന്ധ്യ, സബിത.
കോടാലി: കൊരേച്ചാല്‍ കളപ്പുരക്കല്‍ വേലായുധന്റെ മകന് രാമകൃഷ്ണന് (80) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കള്‍: ഷീബ, ബിന്ദു, സിന്ധു. മരുമക്കള്‍: അശോകന്, പ്രദീപ്, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പില്‍.
ഒല്ലൂര്‍: എടക്കുന്നി പരേതനായ വീരോളത്തു ശങ്കരന്‍നായരുടെ മകള്‍ വസന്തകുമാരി (52) നിര്യാതയായി. മാതാവ്: വത്സല. സഹോദരങ്ങള്‍: സുരേഷ്, സുമേഷ്. സംസ്കാരം ചെവ്വാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
മരത്താക്കര: കനകശ്ശേരി വട്ടോലി പരേതനായ ഷണ്മുഖന്റെ ഭാര്യ ഇന്ദിര (73) നിര്യാതയായി. മക്കള്‍: സജീഷ്, സജിനി, സന്ധ്യ. മരുമക്കള്‍: ധന്യ, സുബ്രമണ്യന്‍, സുജിത്ത്.
കണ്ണാറ: പുത്തയത്ത് പരേതനായ ജോര്‍ജ്ജ് ഭാര്യ മേരി (95) നിര്യാതയായി. മക്കള്‍: എലിയാമ്മ, ശാന്ത, ജോസ്, റോയ്, ആഷ, ബിനോയ്, ബെന്നി. മരുമക്കള്‍: അലക്സാണ്ടര്‍, മഞ്ജു, ലിസ്സി, ജോസഫ്, സോശി, റാണി, പരേതനായ ബേബി.