മരിച്ചത് പെരുവള്ളൂർ സ്വദേശി
മണ്ണുത്തി: വെറ്ററിനറി സർവകലാശാല വിദ്യാർഥി പാറമടയിൽ മുങ്ങിമരിച്ചു. സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പെരുവള്ളൂർ കെ.കെ പടി അമ്പായി വളപ്പിലെ പി.എം. സിദ്ദീഖിന്റെ മകൻ ദുൽഫുഖാർ (19) ആണ് മരിച്ചത്.
സർവകലാശാല വളപ്പിന് പുറത്തെ സ്വകാര്യ പാറമടയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുളിക്കുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. തൃശൂർ അഗ്നിരക്ഷ സേനയിലെ സ്കൂബാ വിഭാഗം നടത്തിയ തിരച്ചിലിൽ 33 അടി താഴ്ചയിൽ രണ്ടുപാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്ന മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. മാതാവ് പി.എം. റംല. സഹോദരങ്ങൾ: നൂർജഹാൻ, നൂറ, മുനവർ, നൂരിഷാ.