Obituary
ആമ്പല്ലൂര്‍: വരാക്കര കാളക്കല്ലില്‍ അജ്ഞാത വാഹനമിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. മണ്ണംപേട്ട തെക്കേക്കര കരുവന്നൂക്കാരന്‍ വേലായുധന്റെ മകന് ബാബുവാണ് (54) മരിച്ചത്. ചൊവ്വാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. തലക്ക് പരിക്കേറ്റ് റോഡരികില്‍ കിടന്ന ബാബുവിനെ വരന്തരപ്പിള്ളി പൊലീസാണ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മീര. മക്കള്‍: അമൃത, അതുല്‍ കൃഷ്ണ. മരുമകന്: അമല്‍.
ആമ്പല്ലൂർ: മറവാഞ്ചേരി പണിക്കാടൻ പരേതനായ ഗോവിന്ദന്റെ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: മോഹനൻ, ലോഹിതാക്ഷൻ, പ്രകാശൻ. മരുമക്കൾ: മല്ലിക, ഷൈലജ, രേണുക.
കേച്ചേരി: ചിറനെല്ലൂർ പോഴംകണ്ടത്ത് സുഗതന്റെ ഭാര്യ പ്രീത (52) നിര്യാതയായി. മക്കൾ: സുജിത്ത്, അജിത്ത്. മരുമകൾ: ശ്വേത.
നടത്തറ: എരവിമംഗലം പടിഞ്ഞാട്ടുമുറി ഇരവിമംഗലത്ത് വീട്ടില്‍ വിജയന് (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: വിശാല്‍, ഹര്‍ഷ. സംസ്കാരം ബുധനാഴ്ച 11ന് വടുക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍.
ചേലക്കര: കിള്ളിമംഗലം പട്ടര്‍തൊടി ബാലകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: രതി. മക്കൾ: ശ്രുതി, ശ്രീഷ. മരുമക്കൾ: സന്ദീപ്, അനീഷ്.
പഴുവിൽ വെസ്റ്റ്: വട്ടപറമ്പിൽ പരേതനായ ഗോപാലന്റെ മകൻ ഉണ്ണികൃഷ്ണൻ (54) നിര്യാതനായി. മാതാവ്: നളിനി. ഭാര്യ: ചന്ദ്രിക. മക്കൾ: വിഷ്ണു, ഭാഗ്യ, വിബി. മരുമക്കൾ: ആതിര, സിജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.
മാള: പുത്തൻചിറ കുന്നത്തേരി വലിയകത്ത് ലത്തീഫിന്റെ മകൻ മുജീബ് (39) ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മാതാവ്: റസിയ. ഭാര്യ: ഹസീന (താനത്തുപറമ്പിൽ കുടുബാംഗം). മക്കൾ: നൗഫിറ, നസീഹ നസ്റിൻ, മുഹമ്മദ് അമീൻ. ഖബറടക്കം പിന്നീട്.
വേലൂർ: മുംബൈയിലെ കല്യാണിൽ സ്ഥിരതാമസക്കാരനായിരുന്ന തയ്യൂർ അമ്പക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ (63) നിര്യാതനായി. പിതാവ്: പരേതനായ രാമൻനായർ. ഭാര്യ: ജ്യോതി. മക്കൾ: ശ്രുതി, സൂരജ്. മരുമക്കൾ: രാജേഷ്, അശ്വതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തയ്യൂരിലെ തറവാട്ടുവളപ്പിൽ.
എരുമപ്പെട്ടി: നെല്ലുവായ് മുരിങ്ങത്തേരി അയ്യപ്പൻ മഠത്തിൽ പരേതനായ ഗോപിനായരുടെ ഭാര്യ കക്കാട്ട് കമലമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരൻ, ഗീത, ജ്യോതി. മരുമക്കൾ: ജയശ്രീ, ഗോപിനാഥൻ, ശിവദാസൻ.
അടാട്ട്: ഉടലക്കാവിൽ താഴത്തേക്കാട്ടിൽ അശോകൻ (70) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കൾ: അജീഷ്, അജിത. മരുമക്കൾ: പ്രിയ, ഷാജി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ടിൽ.
പറപ്പൂർ: പോന്നോർ ശിവ നടക്ക് സമീപം കർണ്ണംകോട്ട് ജയന്റെയും ഷൈലയുടെയും മകൻ ജിതിനെ (26) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹോദരി: ആതിര. സംസ്കാരം പോസ്റ്റ് മോർട്ടത്തിന് ശേഷം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേകാവ് ശാന്തിഘട്ടിൽ.
പന്നിത്തടം: ചിറമനേങ്ങാട് മാളിയേക്കൽ വീട്ടിൽ പരേതനായ യൂസഫിന്റെ മകൻ മുഹമ്മദ് ഹാജി (72) നിര്യാതനായി. ദീർഘകാലം എസ്.വൈ.എസ് ചിറമനേങ്ങാട് യൂനിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. മക്കൾ: ഖാദർമോൻ, അൻവർ, ഫൗസിയ, നസീമ.