ചാവക്കാട്: സ്വാതന്ത്ര്യ സമരസേനാനിയും മത-സാമൂഹിക-സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന മുട്ടത്ത് ജോൺ വൈദ്യർ (ലോനക്കുട്ടി-102) നിര്യാതനായി. ജോൺ വൈദ്യരുടെ വീടും മുനിസിപ്പൽ ഓഫിസിനു മുന്നിലെ വൈദ്യശാലയും പൊതുപ്രവർത്തരുടെ കേന്ദ്രമായിരുന്നു. മണത്തല നേർച്ച, ചാവക്കാട് വിശ്വനാഥക്ഷേത്രം, പാലയൂർ തീർഥകേന്ദ്രം എന്നിവിടങ്ങളിലേക്ക് ടൗണിൽ നിന്നുള്ള എഴുന്നള്ളിപ്പുകളിൽ ജോൺ വൈദ്യർ സ്ഥിരം ഭാരവാഹിയും തൊഴിലാളി എക്സ്പ്രസ് പത്രത്തിന്റെ ചാവക്കാട്ടെ റിപ്പോർട്ടറുമായിരുന്നു. തീരമേഖലയിൽ വസൂരി പടർന്ന് പിടിച്ചപ്പോൾ നേരിടാൻ സജീവമായി രംഗത്തുണ്ടായിരുന്നു. നാലു മക്കളുടെ പിതാവായ ജോൺ രണ്ട് കുട്ടികളെ ദത്തെടുത്തു വളർത്തുകളും ചെയ്തു. ഭാര്യമാർ: പരേതയായ മേരി, കൊച്ചുത്രേസ്യ. മക്കൾ: ഫാ. ഫ്രാൻസിസ് മുട്ടത്ത് (വികാരി, സെന്റ് സേവിയേഴ്സ് പള്ളി, അഞ്ഞൂർ), റോസിലി, ആനി, മാർഗരറ്റ്. മരുമക്കൾ: ഗബ്രിയേൽ, ജോണി, പരേതനായ ജോർജ്.
സംസ്കാരം ചൊവ്വാഴ്ച നാലിന് പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രം സെമിത്തേരിയിൽ.