ഒളരിക്കര: ചെമ്മണൂർ ലോനപ്പന്റെ മകൻ ജോസഫ് (84) നിര്യാതനായി. അയ്യന്തോൾ മർച്ചന്റ് അസോസിയേഷൻ വെൽഫെയർ ഫണ്ട് മുൻ പ്രസിഡന്റാണ്. ഭാര്യ: ചിരിയങ്കണ്ടത് പൊറിഞ്ചു. മക്കൾ: എൽസി, ഗ്ലെന്നി (ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർ, മരത്താക്കര), ഫ്രാൻസിസ് (റേഷൻ വ്യാപാരി, കേരള സംസ്ഥാന റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി), റാഫേൽ (ഇന്ത്യൻ ഓയിൽ കോർപറേഷന് ഡീലർ, തൃശൂർ), ജസ്റ്റിൻ (ജെ.സി സൗണ്ട് ആൻഡ് ട്രാവൽസ് ഒളരി), ലാലി, ജൂലി, ശാലി. മരുമക്കൾ: ജയ, ഷിബി, റോസ്മി, റിൻ, ജോബി ചാക്കേരി (രാഷ്ട്രദീപിക, തൃശൂർ), ജേക്കബ് ചാക്കോള (ബിസിനസ്), ജോർജ് ജോൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഒളരിക്കര ചെറുപുഷ്പം ദേവാലയത്തിൽ.