Obituary
പുഴിക്കള: പുന്നയൂർ റോഡിൽ പരേതനായ മുല്ലക്കാട്ടിൽ വീട്ടിൽ കുഞ്ഞിമോന്റെ മകൻ എം.കെ. അലി (63) നിര്യാതനായി. ദീർഘകാലം പ്രവാസിയും വന്നേരി, ആൽത്തറ എന്നീ സലഫീ മദ്റസകളിൽ അധ്യാപകനുമായിരുന്നു. മാതാവ്: ബീവാത്തു. ഭാര്യ: ജമീല. മക്കൾ: ഷംല, ഷംജീർ അലി, അഷ്ക്കർ അലി. മരുമകൾ: ഷമീറ ഷംജീർ. സഹോദരങ്ങൾ: കുഞ്ഞു മരക്കാർ, മുഹമ്മദ് അബ്ദു.
പറപ്പൂക്കര: തട്ള അന്തോണി (70) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: ഷെർളി, ഷൈജി. മരുമക്കൾ: ജോസഫ്, സണ്ണി.
വടക്കേ പുന്നയൂർ: പിലാക്കാട്ടയിൽ പള്ളിക്ക് തെക്ക് ജി.എൽ.പി സ്കൂളിനു സമീപം താമസിക്കുന്ന പള്ളത്തയിൽ ആയിശ (90) നിര്യാതയായി. മക്കൾ: മുഹമ്മദാലി, ജമീല. മരുമക്കൾ: മുഹമ്മദ്, ഹാജറ.
ആമ്പല്ലൂര്‍: ദേശീയപാത ആമ്പല്ലൂരില്‍ ചരക്ക് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ആലുവ കോട്ടപ്പുറം മേപ്പാടത്ത് സുബ്രന്റെ മകന് അനിയാണ് (44) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം.സിഗ്നല്‍ കടന്നെത്തിയ കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരെ കയറ്റുന്നതിനായി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ അനി സഞ്ചരിച്ച സ്കൂട്ടര്‍ അടുത്ത ട്രാക്കിലേക്ക് വെട്ടിച്ചതോടെ പിന്നില്‍ വരുകയായിരുന്ന ചരക്ക് ലോറിയിടിക്കുകയായിരുന്നു. പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊടകര: സർവിസ് റോഡില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. നെല്ലായി പോങ്കോത്ര തെക്കുംപുറം കുഞ്ഞുവറീതിന്റെ മകന് ജോയ് (55) ആണ് മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഭാര്യ മിനിയെ (50) ഗുരുതര പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. കൊടകര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ജോമിന്, ജോഷ്മി.
കൊണ്ടാഴി: മൃഗാശുപത്രിക്ക് സമീപം ചായക്കട നടത്തുന്ന കൊടവംപാടത്ത് വാസുദേവൻ (57) കാറിടിച്ച് മരിച്ചു. ഞായറാഴ്ച പുലർച്ച അഞ്ചരയോടെ തൃത്തംതളി ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.ആർ. വിശ്വനാഥന്റെ കാറാണ് ഇടിച്ചത്. ഇതേ കാറിൽ നാട്ടുകാരുടെ സഹായത്തോടെ ഒറ്റപ്പാലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വസന്ത. മക്കൾ: രഞ്ജിത്ത്, രാഹുൽ. മരുമക്കൾ: ഇന്ദു, വിജിത.
കോടാലി: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. കോടാലി കട്ടിയമ്പലം ചെട്ടിയാംപറമ്പില്‍ വിജയനാണ് (68) എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വാസുപുരത്ത് വിജയന് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ഭവാനി. മക്കള്‍: വിജീഷ്, വിനീഷ്. മരുമക്കള്‍: ഐശ്വര്യ, സീതു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.
തൃശൂർ: അയ്യന്തോളിൽ കലക്ടറേറ്റിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അയ്യന്തോൾ മണ്ണംപേട്ട ശിവക്ഷേത്രത്തിന് സമീപം കളരിക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും രേഖയുടെയും മകൻ വൈഷ്ണവ് രാധാകൃഷ്ണനാണ് (21) മരിച്ചത്. വൈഷ്ണവിനൊപ്പം ബൈക്കിൽ കൂടെയുണ്ടായിരുന്ന പ്രജീഷിനെ (20) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് അപകടം. അപകടത്തിൽ ബസിനടിയിൽപെട്ട വൈഷ്ണവ് സ്ഥലത്തുതന്നെ മരിച്ചു. തൃശൂർ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിയാണ് വൈഷ്ണവ്. വർഷയാണ് സഹോദരി. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കരിക്കും.
ഏങ്ങണ്ടിയൂർ: ചുള്ളിപ്പടിക്ക് സമീപം ഊരിടെ സുരേഷ്ബാബുവിന്റെ ഭാര്യ പ്രമീളഭായ് (61) നിര്യാതയായി. മക്കൾ: സിനി, വൈശാൽ. മരുമക്കൾ: കൃഷ്ണപ്രസാദ്, നിമ്മി.
ചേലക്കര: മേപ്പാടം പരേതനായ കുന്നുംകോട്ട് പാടത്ത് രാമനെഴുത്തച്ഛന്റെ ഭാര്യ നാരായണിയമ്മ (85) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശാന്ത, വിജയൻ, രമ, വിനോദ്. മരുമക്കൾ: ഗീത, ലത, ഹരി.
വാടാനപ്പള്ളി: ചക്കാമഠത്തിൽ (മീബറമ്പിൽ) കുമാരന്റെ മകൻ ദേവൻ (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സൂരജ, നീരജ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
തൃപ്രയാർ: നാട്ടിക ബീച്ച് കാവുങ്ങൽ പരേതനായ കുഞ്ഞുമോന്റെ മകൻ ബഷീർ (61) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷമീർ, ഷഹീർ, ഷാഹിയ. മരുമക്കൾ: ഷിബുഹാസ്, സജ്ല, നഫീസ.