കരിമ്പ: അങ്ങാടിക്കാട് താമസിക്കുന്ന റിട്ട. പ്രധാനാധ്യാപകൻ അങ്ങാടിതൊടി മുഹമ്മദ് കുട്ടി മാസ്റ്റര്‍ (80) നിര്യാതനായി. കരിമ്പ ഗവ. യു.പി സ്കൂള്‍, അള്ളംപാടം എല്‍.പി സ്കൂള്‍, കല്ലടിക്കോട് മാപ്പിള എല്‍.പി സ്കൂള്‍ തൃക്കളൂര്‍ എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം കരിമ്പ മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കള്‍: സുല്‍ഫിക്കര്‍ അലി, ജാഫര്‍ അലി, ആരിഫ, ഷബീറലി, അസ്കര്‍ അലി, ആസിഫ് അലി. മരുമക്കള്‍: റസിയ, ഖമറുന്നിസ, ഹസ്സന് കുട്ടി, ഹബീബ, ശമീമ, ഷംസിയ.