പാലക്കാട്: പിതാവിനെ കാണാൻ വന്ന മകൾ ഹൃദയാഘാതം മൂലം മരിച്ചു. മണിക്കൂറിനകം പിതാവും മരിച്ചു. കണ്ണാടി പുളിയപ്പൻതൊടി കളത്തിൽ വീട്ടിൽ നാരായണൻ (87), മകൾ ദീപ (57) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. ദീപ ഒന്നരക്കും നാരായണൻ രണ്ടരക്കുമാണ് മരിച്ചത്. ഊട്ടിയിലായിരുന്ന ദീപ പിതാവിനെ കാണാൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇരുവരുടെയും മൃതദേഹം വാഴക്കോട് സംസ്കരിച്ചു. നാരായണെൻറ ഭാര്യ: സുഭദ്ര. മറ്റു മക്കൾ: രക്തനാമണി, അനിത, ഗീത, ലത, മോഹൻദാസ്, ജയപ്രകാശ്, സുനിൽകുമാർ. മരുമക്കൾ: ശ്രീധരൻ, സുരേന്ദ്രൻ, ചിദംബരൻ, പുഷ്പാകരൻ, വാസുദേവൻ, രജിത മോഹൻദാസ്, രജിത ജയപ്രകാശ്, സീത. ദീപയുടെ ഭർത്താവ്: വാസുദേവൻ. മക്കൾ: ബിപിൻ (ലണ്ടൻ), വീണ (ദുബൈ). മരുമക്കൾ: അനിത (ലണ്ടൻ), അശോക് കുമാർ (ദുബൈ).