കീഴുപറമ്പ്: ആദ്യകാല ജമാഅത്ത് ഇസ്ലാമി പ്രവർത്തകനും കീഴുപറമ്പ് തൃക്കളയൂർ സ്വദേശി പരേതനായ കമ്മുക്കുട്ടി മാസ്റ്ററുടെ മകനും പൗര പ്രമുഖനുമായ പി.കെ. ഷൗക്കത്തലി ഹാജി (76) നിര്യാതനായി. മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തൃക്കളയൂർ തണൽ ജനസേവനകേന്ദ്രം രക്ഷാധികാരി, ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഖാദിമുൽ ഇസ്ലാം സംഘം മുൻ പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ (പാഴൂർ). മക്കൾ: മുഹമ്മദ് അസ്ലം (കീഴുപറമ്പ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ജമാലുദ്ദീൻ, ശിഹാബുദ്ദീൻ, ഹസനുൽ ബന്ന (മൂവരും സൗദി). മരുമക്കൾ: കെ.ടി. ഷരീഫ (ചേന്ദമംഗല്ലൂർ), വി.കെ. സാജിദ (ഇരുമ്പുഴി), പി.ഇ. ബുഷ്റ (കുന്നുംപുറം), ഖദീജ ബാനു (തിരൂർ). സഹോദരങ്ങൾ: ആയിഷ ബീവി (കുനിയിൽ), പരേതരായ മുഹമ്മദ് മാസ്റ്റർ, മുഹമ്മദലി.