തേഞ്ഞിപ്പലം: കോവിഡ് ബാധിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു. കൊല്ലം ചിന പരേതനായ പാമ്മങ്ങാടൻ അഹമ്മദ് കുട്ടിയുടെ മകൻ പാമ്മങ്ങാൻ ഇബ്രാഹിം (52) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: മറിയം. ഭാര്യ: സെനബ. മകൾ: സാജിദ. മരുമകൻ: ത്വയ്യിബ് (കൊണ്ടോട്ടി മുകൂട്) സഹോദരങ്ങൾ: കുഞ്ഞിപ്പോക്കർ, നഫീസ, ബിരിയ്യക്കുട്ടി.
പൂക്കോട്ടുംപാടം: ചുള്ളിയോട് പരേതനായ മദാരി കരീം ഹാജിയുടെ ഭാര്യ ചുങ്കത്ത് നഫീസ (84) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സറീന, ഷഹർബാനു, മുഹമ്മദ് അൻവർ, ഫൗസിയ, മുഹമ്മദ് ആസിഫ്, മുഹമ്മദ് അർഷദ്, മുഹമ്മദ് അനസ്, പരേതനായ മുഹമ്മദ് അഷ്റഫ്. മരുമക്കൾ: സൂറ, ഉമ്മർ, മൊയ്തീൻകുട്ടി, ഷീജ, മുഹമ്മദ്, ഷമീല, ഷഫീന.