മഞ്ചേരി: പയ്യനാട് ചോലക്കൽ മുസ്ലിയാരകത്ത് ചുങ്കത്ത് അബ്ദുറഹ്മാൻ മുസ്ലിയാർ (92) നിര്യാതനായി. ചോലക്കൽ മേൽ ഖാദിയും ചരിത്രപണ്ഡിതനും ദീർഘകാലം ചോലക്കൽ മഹല്ല് പ്രസിഡൻറുമായിരുന്നു. വേങ്ങര കുറ്റൂർ നോർത്ത്, ചേറൂർ, കൊളപ്പുറം, പയ്യനാട്, ചോലക്കൽ പിലാക്കൽ എന്നീ സ്ഥലങ്ങളിൽ ഖാദി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: ആസ്യ പുതുകൊള്ളി. മക്കൾ: മുഹമ്മദാലി, മുഹമ്മദ് ഹസ്സൻ, ആയിശ, റുഖിയ, റംലത്ത്, ഫാത്തിമത്ത് സാബിറ, ഹഫ്സത്ത് (അധ്യാപിക, ജി.യു.പി സ്കൂൾ മുന്നിയൂർ, പാറക്കടവ്), സൗദ. മരുമക്കൾ: ഇബ്രാഹീം, മുഹമ്മദ് ഫൈസി, അബൂബക്കർ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അലി, ഷാനവാസ്, ഉമ്മുകുൽസു, ഫാത്തിമ സുഹ്റ.