തിരൂർ: തിരൂരിലെ വ്യാപാര പ്രമുഖനും തെറ്റമ്മൽ ഗ്രൂപ് ചെയർമാനുമായ വള്ളിക്കാഞ്ഞിരം കുന്നത്തേടത്ത് തെറ്റമ്മൽ ഏനുദ്ദീൻ കുട്ടി ഹാജി (85) നിര്യാതനായി. വള്ളിക്കാഞ്ഞിരം മഹല്ല് പ്രസിഡൻറ്, എം.ഇ.എസ് തിരൂർ താലൂക്ക് ട്രഷറർ, ചെമ്മാട് ദാറുൽ ഹുദ എക്സിക്യൂട്ടിവ് അംഗം, കാർത്തല മർകസ് കമ്മിറ്റി അംഗം, തിരൂർ ചേംബർ ഓഫ് േകാമേഴ്സ് സ്ഥാപക അംഗം, ഇസ്ലാമിക് സർവിസ് സൊസൈറ്റി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: നൂർജഹാൻ, ഷംസുദ്ദീൻ (അൽഐൻ), ഖമറുദ്ദീൻ (ദുബൈ), നജ്മുദ്ദീൻ (ബോഡിട്യൂൺ, തിരൂർ), ഉമൈബാനു, ഉമ്മുസൽമ, സുബൈദ, സലീന, അസ്മാബി, ജമാലുദ്ദീൻ (ഓജോ ഫാൻസി, തിരൂർ), സലാഹുദ്ദീൻ (ചെന്നൈ). മരുമക്കൾ: ഹസ്സൻകുട്ടി (ബി.പി അങ്ങാടി), ഷബീർ (കൊടിഞ്ഞി), പരേതനായ ഷംസു, അബ്ദുറഷീദ് (കൊണ്ടോട്ടി), കെ.പി. ഷാജിദ് (തലക്കടത്തൂർ), മുസ്തഫ (കാളിയാട്ടുമുക്ക്), റാഹില, സുഹറ, റുബീന, സുമയ്യ, നുസ്റത്ത്.