കൽപകഞ്ചേരി: രണ്ടത്താണി വാരിയത്ത് തച്ചപറമ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (72) നിര്യാതനായി. ചെറുശോല, കിഴക്കേപ്പുറം, കുണ്ടംചിന, വാരിയത്ത്, ചോലയിൽ, പാറപ്പുറം എന്നിവിടങ്ങളിൽ മദ്റസ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബീക്കുട്ടി നെയ്യത്തൂർ. മക്കൾ: ശംസുദ്ദീൻ, അബ്ദുൽ ജലീൽ സഅ്ദി, ഖുസൈമത്ത്, ഹാജറ, ആരിഫ. മരുമക്കൾ: മഅ്റൂഫ് കല്ലൻ (രണ്ടത്താണി), മുസ്തഫ തൈക്കാടൻ (പെരുങ്കുളം), അസ്മ, ഉമ്മുഹബീബ, സുഹ്റ.