പട്ടർനടക്കാവ്: പുത്തനത്താണി റോഡിലെ ഇഖ്ബാൽ നഗറിൽ ടിപ്പർ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവർ പുറത്തൂർ കാവിലക്കാട് ആച്ചാൻകുളത്തിൽ നൗഫൽ (36) ആണ് മരിച്ചത്. വ്യാഴാഴ്ച കാലത്ത് ആറരയോടെയാണ് അപകടം. കാവിലക്കാട് മില്ലുംപടിയിൽ പച്ചക്കറി കട നടത്തുന്ന നൗഫൽ ഓട്ടോയിൽ പച്ചക്കറിയുമായി വരുമ്പോഴാണ് അപകടത്തിൽ പെട്ടത്.
ടിപ്പർ ലോറിയിലുണ്ടായിരുന്ന രാങ്ങാട്ടൂർ സ്വദേശികളായ അക്ബർ, അർഷാദ് എന്നിവർക്ക് പരിക്കേറ്റു. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്കു മാറ്റി. കാവിലക്കാട് മൊയ്തീൻ ബാവ-മൈമൂന ദമ്പതികളൂടെ മകനാണ് മരിച്ച നൗഫൽ. ഭാര്യ: സുമയ്യ.
മക്കൾ: മൈമൂന ഫിദ, ഹബീബ, നജ്മ. സഹോദരങ്ങൾ: കുഞ്ഞിക്കോയ, കോയക്കുട്ടി, സുലൈമാൻ, നാസർ, താജുദ്ദീൻ, സിദ്ദീഖ്, മുഹമ്മദ്, നഫീസ, ഷറഫുദ്ദീൻ, റഹ്മത്ത്, ആയിശ. തിരൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.