എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണ മരുതനാംകുഴി മാത്യു (85) നിര്യാതനായി. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം, സഹകരണ ബാങ്ക് ഡയറക്ടർ, തലഞ്ഞി സെന്റ് മേരീസ് പള്ളി ട്രസ്റ്റി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലമ്പൂർ മേഖലയിലെ ആദ്യകാല കോൺട്രാക്ടറാണ്. ഭാര്യ: മേരി മാത്യു മേക്കാട്ട്. മക്കൾ: ഷീല, ഷേർളി, ഷൈനി, ജോസ്, ജോർജ്. മരുമക്കൾ: എം.ടി. തോമസ് (റിട്ട. ഡെപ്യൂട്ടി സൂപ്രണ്ടിങ് എൻജിനീയർ പി.ഡബ്ല്യു.ഡി), വിജു വി. ചെറിയാൻ (ജി.എം.ഒ.എൻ.ജി.സി), ജേക്കബ് (ബിസിനസ്), ലീജി, ദീപ്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തലഞ്ഞി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.