Obituary
താനൂർ: പനങ്ങാട്ടൂർ സ്വദേശിയും കളത്തിങ്കൽ ശ്രീധരന്റെ ഭാര്യയുമായ കുഞ്ഞുമോൾ (73) നിര്യാതയായി. മക്കൾ: പ്രഭാകരൻ എന്ന പ്രകാശൻ, പ്രദീപ്, പ്രമീള, സിന്ധു. മരുമക്കൾ: മഞ്ജു, നിമ്യ, സുകുമാരൻ, ദിനേശൻ.
താനൂർ: വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയും താനൂർ നമ്പീശൻറോഡിന് സമീപം താമസക്കാരനുമായ യു.പി. വിജയകൃഷ്ണൻ (ബാബു -63) നിര്യാതനായി. മാതാവ്: പാറുക്കുട്ടിഅമ്മ. ഭാര്യ: പള്ളിപ്പുറത്ത് രേഖ. മക്കൾ: ഡോ. അമൃത, ഗോകുൽ കൃഷ്ണൻ (മെക്കാനിക്കൽ എൻജിനീയർ എറണാകുളം). സഹോദരങ്ങൾ: യു.പി. സേനഹപ്രഭ, വേണുഗോപാലൻ.
തുവ്വൂർ: വലിയട്ടയിലെ പരേതനായ നെടുംപറമ്പത്ത് കണ്ണൻകുട്ടിയുടെ ഭാര്യ ലീലാവതി അമ്മ (85) നിര്യാതയായി. മകൾ: വത്സല. മരുമകൻ: കൃഷ്ണൻ നായർ (റിട്ട. തഹസിൽദാർ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കാളികാവ്: പുല്ലങ്കോട് കരിമ്പനക്കൽ അബ്ദുൽ അസീസ് (50) നിര്യാതനായി. ഭാര്യ: ജസീല. മക്കൾ: ബിൻസിയ, ബിൻശാദ് (മിലിട്ടറി), റിൻശാദ്. മരുമകൻ: ജസീർ.
പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് കണ്ണൻകുളവൻ അത്തീഖ് റഹ്മാൻ (48) നിര്യാതനായി. ഭാര്യ: ജമീല. മകൻ: അൻവർ ജമാൽ.
പെരുമണ്ണ: ചിറക്കൽ പാലാടൻ അലവി ഹാജി (80) നിര്യാതനായി. സി.പി.എം ബ്രാഞ്ച് അംഗമാണ്. പതിറ്റാണ്ടുകളായി പാർട്ടിയിലും കർഷക സംഘത്തിലും സജീവമാണ്. മക്കൾ: മുഹമ്മദ്കുട്ടി, സുലൈമാൻ, ഫാത്തിമ, സഫിയ, സീനത്ത്. മരുമക്കൾ: അബ്ദുസ്സലാം, അഷ്റഫ്, മുഹമ്മദലി, ജമീല, മൈമൂന.
വേങ്ങര: വെട്ടുതോട് നെല്ലിപ്പറമ്പ് ചോലക്കലകത്ത് അബ്ദുൽ ലത്തീഫ് (69) നിര്യാതനായി. കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: നജീബ്, സിദ്ദീഖ്, മുസ്തഫ, സൈഫുന്നീസ. മരുമക്കൾ: ഇഫ്തികാർ, ജമീല, റംല, മുർസിദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാവുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പെരുമണ്ണ: റഹ്മാനിയ നഗർ കുന്നത്തൊടി അബൂബക്കർ സിദ്ദീഖ് (47) നിര്യാതനായി. കോഴിച്ചെന അങ്ങാടിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. പരേതരായ കുന്നത്തൊടി മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കൾ: സഫ്വാന യാസ്മിൻ, അസ്ഹർ ജമാൻ, സൻഹ ഫാത്തിമ, ഫാത്തിമ ഐഫ. മരുമകൻ: എം. മുഹമ്മദ് അഷ്ഫാഖ് (സബ് എഡിറ്റർ, ‘മാധ്യമം’ കോഴിക്കോട്). സഹോദരങ്ങൾ: സൈദാലിക്കുട്ടി, മൊയ്ദീൻ (ഇരുവരും ഹോട്ടൽ), അലി (സൗദി), റുഖിയ (വേങ്ങര).
താനൂർ: ഓലപ്പീടിക ചേന്ദല്ലൂർ അബൂബക്കറിന്റെ ഭാര്യ സൈനബ (68) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, റിയാദ്, റസീന, റഹീന, റാബിയ. മരുമക്കൾ: ഇഖ്ബാൽ, ഇബ്രാഹിം കുട്ടി, ഷിഹാബ്, സൈഫു, നിസ, ഹസീബ.
തിരുനാവായ: താഴത്തറയിലെ പാമ്പലത്ത് അബ്ദുൽ ഗഫൂർ (62) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മൻസൂർ, മിൻഹാസ്, മജ്റൂഫ്. സഹോദരങ്ങൾ: ശരീഫ്, അഷ്റഫ്, ലൈല, മൊയ്തീൻ.
തിരൂർ: കൂട്ടായി പുതിയപള്ളിക്ക് സമീപം പരേതനായ താഴത്തയിൽ കുഞ്ഞിബാവയുടെ ഭാര്യ പാത്തീവി (ഇമ്പിച്ചിബീവി -74) നിര്യാതയായി. മകൻ: ബഷീർ താഴത്തയിൽ. മരുമകൾ: റാബിയ.
വള്ളിക്കുന്ന്: അരിയല്ലൂർ ജങ്ഷനിൽ മടവമ്പാട്ട് നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാറോൽ ദാമോദരൻ. മക്കൾ: സുശീല, ഇന്ദിര, ഗീത, ഷീല, സുരേഷ്. മരുമക്കൾ: നാരായണൻകുട്ടി, രാജൻ, സജിത, പരേതരായ സുബ്രഹ്മണ്യൻ, കൃഷ്ണൻ.