നാദാപുരം: ജാതിയേരി കെ.പി.കെ. ഇബ്രാഹിം (66) കണിയാക്കണ്ടി നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ (ദുബൈ), മുഹമ്മദ് (സെക്രട്ടറി, ഖത്തർ ചെറുമോത്ത് നൂറുൽ ഇസ് ലാം മദ് റസ കമ്മിറ്റി), റൈഹനാത്ത്, താഹിറ.
മരുമക്കൾ: ജാസ്മിൻ, സഹല, അബൂബക്കർ, ഷജീർ. സഹോദരങ്ങൾ: കെ.പി.കെ. മുഹമ്മദ് ഹാജി, കെ.പി.കെ. സൂപ്പി, കെ.പി.കെ. മൊയ്തു, കെ.പി.കെ. മൂസ, കുഞ്ഞാമി ഹജ്ജുമ്മ, ബിയ്യാത്തു. ഖത്തർ ചന്ദ്രിക റീഡേഴ്സ് ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറി, ഖത്തർ കെ.എം.സി.സി ജില്ല കമ്മിറ്റിയംഗം, ഖത്തർ ചെറുമോത്ത് നൂറുൽ ഇസ് ലാം മദ് റസ കമ്മിറ്റി ജനറൽ സെക്രട്ടറി, ഖത്തർ ചെറുമോത്ത് മുസ് ലിം റിലീഫ് കമ്മിറ്റി സെക്രട്ടറി, ഖത്തർ ജാതിയേരി ടൗൺ മുസ് ലിം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, വളയം പഞ്ചായത്ത് മുസ് ലിം ലീഗ് വളന്റിയർ കോർ കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 38 വർഷം ഖത്തർ ഇലക്ട്രിസിറ്റി വകുപ്പിൽ മീറ്റർ റീഡറായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ചെറുമോത്ത് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.