ഫറോക്ക്: സ്രാങ്കുംപടി മണക്കാട്ട് അബ്ദുല്ലത്തീഫ് ഹാജി (74) നിര്യാതനായി. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ല വൈ. പ്രസിഡന്റ്, ഫറോക്ക് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ട്രഷറർ, എസ്.കെ.എം.എം.എ ഫറോക്ക് റേഞ്ച് ജനറൽ സെക്രട്ടറി, എസ്.വൈ.എസ് ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ ഫറോക്ക് മേഖല പ്രസിഡന്റ്, കഷായപ്പടി ജുമുഅത്ത് പള്ളി മദ്റസ പ്രസിഡന്റ്, പുറ്റെക്കാട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മത, സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പിതാവ്: പരേതനായ മണക്കാട്ട് മൊയ്തീൻ കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈനബ. മക്കൾ: സൈഫുദ്ദീൻ (ജിദ്ദ), നജ്മുദ്ദീൻ മണക്കാട്ട് (റിപ്പോർട്ടർ, ചന്ദ്രിക ദിനപത്രം), ജുനൈദ്, ഫാത്തിമ ബീവി. മരുമക്കൾ: കെ.ടി. മുഹമ്മദ്ബഷീർ (പറമ്പിൽ പീടിക), സാജിദ, റഷീദ, സെറീന. സഹോദരങ്ങൾ: സൈതലവി, ഹംസ മദനി (കണ്ണൂർ), അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഉമ്മർകോയ, പരേതരായ അബൂബക്കർ, അഹമ്മദ്കുട്ടി.