രാമന്തളി: കുന്നരു തിരുവില്വാംകുന്ന് ക്ഷേത്രത്തിന് സമീപത്തെ റിട്ട. പ്രഥമാധ്യാപകന് തലക്കുളത്തില്ലത്ത് പത്മനാഭന് നമ്പൂതിരി (81) നിര്യാതനായി. ഭാര്യ: ദ്രൗപദി അന്തർജനം (ചിദംബരനാഥ് യു.പി സ്കൂള്‍ റിട്ട. അധ്യാപിക). മക്കള്‍: ചന്ദ്രിക (സെക്രട്ടറി, വനിത സഹകരണ ബാങ്ക്, വടക്കുമ്പാട്), ലതിക (അധ്യാപിക, ജി.എം.എല്‍.പി സ്കൂള്‍ പുത്തൂര്‍), രേണുക. മരുമക്കള്‍: കൃഷ്ണന് നമ്പൂതിരി (വിമുക്തഭടന്), പ്രകാശ് നമ്പൂതിരി (അധ്യാപകന്, എ.എം.യു.പി സ്കൂള്‍ വെട്ടത്തൂര്‍), ഈശ്വരന് നമ്പൂതിരി (സീനിയര്‍ ക്ലര്‍ക്ക്, മാടായി എ.ഇ.ഒ ഓഫിസ്). സഹോദരങ്ങള്‍: ത്രിവിക്രമന്‍ നമ്പൂതിരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ദേവകി അന്തര്‍ജനം, പരേതരായ ഗോവിന്ദന് നമ്പൂതിരി, കൃഷ്ണന് നമ്പൂതിരി, ശങ്കരന് നമ്പൂതിരി, കേശവന് നമ്പൂതിരി, നാരായണന് നമ്പൂതിരി, സാവിത്രി അന്തര്‍ജനം, സരസ്വതി അന്തര്‍ജനം.