കോഴിക്കോട്: മൂന്ന് ദശാബ്ദത്തോളമായി ഹജ്ജ് ക്യാമ്പിൽ യാത്രികർക്ക് സേവനം ചെയ്തിരുന്ന പുത്തൻ വീട്ടിൽ ടി.പി. മൂസക്കോയ (മൂസു-78) ഫ്രാൻസിസ് റോഡ് തോട്ടൂളിപാടം റസിയ മൻസിലിൽ നിര്യാതനായി.
പരേതരായ പുല്ലങ്ങാടത്ത് അഹമ്മദ് കോയയുടെയും പുത്തൻ വീട്ടിൽ കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയപുരയിൽ (ചെറിയ നാലകം), റസിയ. മക്കൾ: എ.പി. അഹമ്മദ്, ആയിശ കുഞ്ഞു, ഹംസത്ത്. മരുമക്കൾ: മൊയ്തീൻ വീട്ടിൽ ഇക്ബാൽ അഹമ്മദ്, വലിയ വീട്ടിൽ സഹല, സൂപ്പിക്കാവീട്ടിൽ സഹബ. സഹോദരങ്ങൾ: ടി.പി. അബ്ദുറഹിമാൻ, ഇമ്പിച്ചിക്കോയ (ബിച്ചു), സിദ്ദീഖ്, ഹംസത്ത് (പ്രസിഡന്റ്, എം.എം.ഒ.എസ്.എ), ഫാത്തിമ്മബി, സുബൈദ, ഇമ്പിച്ചാമിനബി.