പെരിങ്ങത്തൂർ: കിടഞ്ഞിയിലെ പൗരപ്രമുഖനും കരിയാട് ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ പെരുവോത്ത് ഇബ്രാഹിം (78) നിര്യാതനായി. കിടഞ്ഞി മഹല്ല് ജനറൽ സെക്രട്ടറി, മദ്റസ കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: തുരുത്തിയിൽ നബീസു.
മക്കൾ: ഇസ്ഹാഖ്, നജീബ് (ഇരുവരും ദുബൈ), സക്കീന, സമീറ, നഫല. മരുമക്കൾ: കരീം (വെള്ളികുളങ്ങര), എം.ടി.കെ. സിറാജ് (കിടഞ്ഞി), ഹാരിസ് (കുമ്മങ്കോട്), ആശിഫ (പാനൂർ), ഹസീന (കടവത്തൂർ). സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തീൻ, മൂസ, ഉസ്മാർ, നബീസു, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11.30ന് കിടഞ്ഞി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.