കോളയാട്: ആദ്യകാല കുടിയേറ്റ കർഷകൻ കക്കംതോടിലെ പരേതനായ തെക്കേൽ മത്തായിയുടെ ഭാര്യ മറിയാമ്മ (106) നിര്യാതയായി. തൊടുപുഴ മോളത്ത് കുടുംബാംഗമാണ്. മക്കൾ: റോസക്കുട്ടി (ആലാറ്റിൽ, വയനാട്), അന്നക്കുട്ടി (പോരൂർ, മാനന്തവാടി), ജോർജ് (കൊട്ടിയൂർ), ത്രേസ്യാമ്മ (എടത്തൊട്ടി), മാത്യു (കക്കംതോട്), പരേതനായ ജോസഫ് (ആലാറ്റിൽ, വയനാട്), പരേതയായ മേരി (നിടുംമ്പ്രംചാൽ). മരുമക്കൾ: മാത്യു നെല്ലിക്കുന്നേൽ (ആലാറ്റൽ, വയനാട്), ദേവസ്യാച്ചൻ കൊടിയൻകുന്നേൽ (പോരൂർ, മാനന്തവാടി), ത്രേസ്യാമ്മ പുൽപ്പറ (ആലാറ്റിൽ, വയനാട്), ഗ്രേസി കളമുണ്ടയിൽ (തന്തോട്, ഇരിട്ടി), തങ്കച്ചൻ ഒലിയനാട്ട് (എടത്തൊട്ടി), സെലിൻ കൂനങ്കിൽ (ഉളിക്കൽ), ജോണി വല്ലാട്ട് (നിടുമ്പ്രംചാൽ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ആര്യപ്പറമ്പ് ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.