ഉരുവച്ചാൽ: മാനന്തവാടി നഗരസഭ ക്ലീന്‍സിറ്റി മാനേജർ കോളാരി പുതുക്കുടി ഹൗസില്‍ സി. റഫീക്ക് (റഫീക്ക് കോളാരി -51) നിര്യാതനായി. ദീര്‍ഘകാലമായി ഉളിയില്‍ സുന്നി മജ്ലിസ്, കോളാരി ലിവാഉല് ഹുദാ മസ്ജിദ് ഭാരവാഹിയാണ്. ദീർഘകാലമായി ഉളിയിൽ സുന്നി മജ് ലിസ്, കോളാരി ലിവാഉൽ ഹുദാ മസ്ജിദ് ഭാരവാഹിയാണ്.
കൂത്തുപറമ്പ്, മട്ടന്നൂർ, ശ്രീകണ്ഠപുരം, ഒറ്റപ്പാലം, നീലേശ്വരം നഗരസഭകളിലും കൊച്ചി കോർപറേഷനിലും ജോലി ചെയ്തിരുന്നു. കോളാരി മൈത്രി സാംസ്കാരിക കേന്ദ്രം സ്ഥാപക സെക്രട്ടറിയായിരുന്നു. ഐ.പി.എഫ് കണ്ണൂർ റീജനൽ എക്സിക്യൂട്ടിവ് അംഗം, കേരള മുസ്ലിം ജമാഅത്ത് സോൺ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഹസീന (അധ്യാപിക, ശിവപുരം എച്ച്.എസ്.എസ്). മക്കൾ: റസീൻ (വിദ്യാർഥി, എടയന്നൂർ വി.എച്ച്.എസ്.എസ്), ഫാത്തിമ, ആയിഷ (ഇരുവരും ഉളിയിൽ മജ്ലിസ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: റസാഖ് (യു.കെ), റഹീം, ജലീൽ, റഹ്മത്ത്, റജീന, സമീറ.